< Back
Kerala
ബാലചന്ദ്രകുമാറിനെ ദിലീപിന്റെ വീട്ടിൽവച്ച് കണ്ടിട്ടുണ്ടെന്ന് പൾസർ സുനി; ഫോൺ സംഭാഷണം പുറത്ത്
Kerala

ബാലചന്ദ്രകുമാറിനെ ദിലീപിന്റെ വീട്ടിൽവച്ച് കണ്ടിട്ടുണ്ടെന്ന് പൾസർ സുനി; ഫോൺ സംഭാഷണം പുറത്ത്

Web Desk
|
10 Jan 2022 8:03 AM IST

ഒരാഴ്ച മുമ്പുള്ള ഫോൺ സംഭാഷണമാണ് പുറത്ത് വന്നത്

നടിയെ ആക്രമിച്ച കേസിലെ പ്രതി പൾസർ സുനിയും സാക്ഷി ജിൻസൺ തമ്മിലുള്ള ഫോൺ സംഭാഷണം പുറത്ത്. ബാലചന്ദ്രകുമാറിനെ ദിലീപിന്റെ വീട്ടിൽവച്ച് കണ്ടിട്ടുണ്ടെന്ന് പൾസർ സുനി പറയുന്നു. സുനിയും ജിൻസണും സഹതടവുകാർ ആയിരുന്നു. ഒരാഴ്ച മുമ്പുള്ള ഫോൺ സംഭാഷണമാണ് പുറത്ത് വന്നിട്ടുള്ളത്. സംഭാഷണത്തിൽ ഇവർ അടുത്ത സുഹൃത്തുക്കളാണ് എന്ന് വ്യക്തമാണ്. പൾസർ സുനി ജിൻസനെ വിളിക്കുന്നത്. പുറത്ത് നടക്കുന്ന കാര്യങ്ങൾ എന്തൊക്കെയാണ് എന്ന് ചോദിക്കുന്നുണ്ട്. ബാലചന്ദ്രകുമാർ നടത്തിയ വെളിപ്പെടുത്തലിനെ കുറിച്ചെല്ലാം പറയുന്നു. എവിടെ വെച്ചെല്ലാമാണ് ബാലചന്ദ്രനെ കണ്ടിട്ടുള്ളത് എന്ന് ജിൻസൺ ചോദിക്കുന്നുണ്ട്. അപ്പോഴാണ് ദിലീപിന്റെ വീട്ടിലും ഹോട്ടലിലുമെല്ലാം വെച്ച് കണ്ടിട്ടുണ്ടെന്ന് പൾസൾ സുനി സമ്മതിക്കുന്നത്. ഞാനായിട്ട് പറയേണ്ടല്ലോ എന്ന് കരുതിയാണ് മിണ്ടാതിരിക്കുന്നത്. പണത്തിന് മുകളിൽ പരുന്ത് പറക്കുമോ എന്ന് കാത്തിരുന്ന് കാണാമെന്ന് പറഞ്ഞാണ് ഫോൺ സംഭാഷണം അവസാനിപ്പിക്കുന്നത്. ഇതോട് കൂടി കേസിൽ ദിലീപിനുള്ള പങ്ക് കൂടുതൽ വ്യക്തമാകുകയാണ്. ഫോൺ വിളിയിൽ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി.

Similar Posts