< Back
Kerala

Kerala
നടിയെ ആക്രമിച്ച കേസ്: സുപ്രീംകോടതിയോട് കൂടുതൽ സമയം തേടും
|20 Jan 2022 7:44 AM IST
ഫെബ്രുവരി 16 നകം കേസിന്റെ വിചാരണ പൂർത്തിയാക്കണമെന്നായിരുന്നു സുപ്രീംകോടതി നിർദേശിച്ചിരിക്കുന്നത്
നടിയെ ആക്രമിച്ച കേസിൽ കൂടുതൽ സമയം തേടി വിചാരണ കോടതി സുപ്രീംകോടതിയെ സമീപിക്കും. ഫെബ്രുവരി ആദ്യ ആഴ്ചയിൽ ഈ ആവശ്യമുന്നയിച്ച് സുപ്രീംകോടതിയ്ക്ക് കത്തുനൽകും. ഫെബ്രുവരി 16 നകം കേസിന്റെ വിചാരണ പൂർത്തിയാക്കണമെന്നായിരുന്നു സുപ്രീംകോടതി നിർദേശിച്ചിരിക്കുന്നത്. സംവിധായകൻ ബാലചന്ദ്രകുമാറിന്റെ പുതിയ വെളിപ്പെടുത്തൽ പുറത്ത് വന്ന സാഹചര്യത്തിലാണ് തുടരന്വേഷണം പ്രഖ്യാപിച്ചത്. ഈ അന്വേഷണം ഇതുവരെ പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല. അതുകൊണ്ട് തന്നെ കോടതി പറഞ്ഞ സമയത്ത് കേസ് പൂർത്തിയാക്കാൻ കഴിയില്ലെന്നും തുടരന്വേഷണം കണക്കിലെടുത്ത് സമയം നീട്ടി നൽകണമെന്നും ആവശ്യപ്പെടുന്നത്.
നടിയെ അക്രമിച്ചക്കേസിൽ തുടരന്വേഷണത്തിന് വിചാരണ കോടതി അനുവദിച്ച സമയം ഇന്നവസാനിക്കുകയാണ്. അഞ്ചു പുതിയ സാക്ഷികളെ വിസ്തരിക്കുന്നതിന്റെ തീയതിയും ഇന്ന് തീരുമാനിക്കും.