< Back
Kerala

Kerala
നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കുന്നുവെന്ന് അതിജീവിത; ഹരജി പരിഗണിക്കാൻ മാറ്റി
|15 Sept 2022 12:06 PM IST
തുടരന്വേഷണം ശരിയായ രീതിയിൽ വേണമെന്ന് ആവശ്യപ്പെട്ടാണ് ഹരജി നൽകിയത്.
കൊച്ചി: നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് അതിജീവത നൽകിയ ഹരജി രണ്ടാഴ്ചക്ക് ശേഷം പരിഗണിക്കുമെന്ന് ഹൈക്കോടതി. തുടരന്വേഷണം ശരിയായ രീതിയിൽ വേണമെന്ന് ആവശ്യപ്പെട്ടാണ് ഹരജി നൽകിയത്.
നേരത്തെ ഹരജി പരിഗണിച്ചപ്പോൾ കോടതിയുടെ കടുത്ത വിമർശനമാണ് അതിജീവതക്ക് നേരിടേണ്ടി വന്നത്. ഹാഷ് വാല്യൂ മാറിയ സംഭവത്തിൽ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡ് പരിശോധനക്ക് അയക്കാൻ വിചാരണക്കോടതി ജഡ്ജി അനുമതി നിഷേധിച്ചുവെന്നും പക്ഷപാതപരമായി പെരുമാറുന്നുവെന്നുമായിരുന്നു അതിജീവതയുടെ ഹരജിയിലെ ആരോപണങ്ങൾ.
എന്നാൽ, ജഡ്ജിക്കെതിരെ എന്തടിസ്ഥാനത്തിലാണ് ആരോപണം ഉന്നയിക്കുന്നതെന്നായിരുന്നു ഹൈക്കോടതിയുടെ ചോദ്യം. ജസ്റ്റിസ് സിയാദ് റഹ്‌മാന്റെ ബെഞ്ചാണ് ഹരജിയിൽ വാദം കേട്ടത്.