< Back
Kerala

Kerala
നടിയെ ആക്രമിച്ച കേസ്; നാളെ തുടരന്വേഷണ റിപ്പോർട്ട് നൽകില്ല
|19 Jan 2022 11:58 AM IST
നിലവിൽ പ്രാഥമിക അന്വേഷണം മാത്രമാണ് പൂർത്തിയായതെന്നും തുടരന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ മാത്രമുള്ള വിവരങ്ങൾ ലഭിച്ചിട്ടില്ലെന്നുമാണ് ക്രൈംബ്രാഞ്ച് നാളെ കോടതിയെ അറിയിക്കുക.
നടിയെ ആക്രമിച്ച കേസിൽ നാളെ തുടരന്വേഷണ റിപ്പോർട്ട് നൽകില്ല. റിപ്പോർട്ട് സമർപ്പിക്കുന്നതിന് സാവകാശം തേടാനാണ് ക്രൈംബ്രാഞ്ച് തീരുമാനം. ഡിജിറ്റൽ തെളിവുകളുടെ ശാസ്ത്രീയ പരിശോധന ആവശ്യമായതിനാൽ കൂടുതൽ സമയം വേണമെന്നാണ് ക്രൈംബ്രാഞ്ച് നിലപാട്.
നാളെ തുടരന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് വിചാരണ കോടതി ആവശ്യപ്പെട്ടിരുന്നത്. എന്നാൽ നിലവിൽ പ്രാഥമിക അന്വേഷണം മാത്രമാണ് പൂർത്തിയായതെന്നും തുടരന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ മാത്രമുള്ള വിവരങ്ങൾ ലഭിച്ചിട്ടില്ലെന്നുമാണ് ക്രൈംബ്രാഞ്ച് നാളെ കോടതിയെ അറിയിക്കുക.