< Back
Kerala
പൾസർ സുനി കാവ്യ മാധവന്‍റെ ഡ്രൈവറായിരുന്നതിന് തെളിവുണ്ടെന്ന് ക്രൈംബ്രാഞ്ച്
Kerala

പൾസർ സുനി കാവ്യ മാധവന്‍റെ ഡ്രൈവറായിരുന്നതിന് തെളിവുണ്ടെന്ന് ക്രൈംബ്രാഞ്ച്

Web Desk
|
29 May 2022 6:53 AM IST

തുടരന്വേഷണത്തിന് സമയം അനുവദിക്കണമെന്ന ഹരജിയിൽ ദിലീപിനെതിരെ നിരവധി തെളിവുകളാണ് പ്രോസിക്യൂഷൻ നിരത്തുന്നത്

നടിയെ ആക്രമിച്ച കേസിൽ ഫോൺ സംബന്ധിച്ച കാവ്യ മാധവന്‍റെ മൊഴി തെറ്റെന്ന് ക്രൈംബ്രാഞ്ച്. വിവാഹത്തിന് മുന്‍പ് കാവ്യ മാധവൻ ദിലീപിനെ വിളിക്കാൻ ഉപയോഗിച്ചിരുന്ന ഫോണ്‍ സംബന്ധിച്ചാണ് പ്രോസിക്യൂഷന്‍റെ വാദം. പൾസർ സുനി കാവ്യ മാധവന്റെ ഡ്രൈവർ ആയിരുന്നതിന് തെളിവുണ്ടെന്നും പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ സമർപ്പിച്ച ഹരജിയിൽ പറയുന്നു.

തുടരന്വേഷണത്തിന് സമയം അനുവദിക്കണമെന്ന ഹരജിയിൽ ദിലീപിനെതിരെ നിരവധി തെളിവുകളാണ് പ്രോസിക്യൂഷൻ നിരത്തുന്നത്. ദിലീപിന്‍റെ സഹോദരന്‍ അനൂപിന്‍റെ മൊബൈല്‍ ഫോണില്‍ നിന്ന് നടിയെ ആക്രമിച്ച ദൃശ്യങ്ങളിലെ വിവരണങ്ങളുടെ കോപ്പി ലഭിച്ചു. ദൃശ്യങ്ങള്‍ അടങ്ങിയ ടാബ് ആലുവ സ്വദേശിയായ ശരത് ജി നായരാണ് ദിലീപിന് കൈമാറിയത്. 2018 മെയ് ഏഴിന് പള്‍സര്‍ സുനി ദിലീപിന് എഴുതിയ കത്ത് കണ്ടെടുത്തിട്ടുണ്ടെന്നും പൾസർ സുനി കാവ്യ മാധവന്റെ ഡ്രൈവര്‍ ആയിരുന്നതിന് തെളിവുണ്ടെന്നും ഹരജിയില്‍ പറയുന്നു.

ദിലീപിന്‍റെ സഹോദരീ ഭര്‍ത്താവ് സുരാജും സുഹൃത്ത് ശരതും തമ്മിലുള്ള സംഭാഷണത്തിന്റെ ശബ്ദ സാമ്പിളും നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ പല തവണ കണ്ടുവെന്ന് ദിലീപ് പറയുന്നതിന്റെ ശബ്ദ സാമ്പിളും പരിശോധിക്കേണ്ടതുണ്ട്.

Similar Posts