< Back
Kerala
ആ ഷൂ അല്ല ഇത്; നിങ്ങള്‍ പറയുന്ന ആളെ എനിക്കറിയില്ല- വിശദീകരിച്ച് മീനാക്ഷി
Kerala

ആ ഷൂ അല്ല ഇത്; നിങ്ങള്‍ പറയുന്ന ആളെ എനിക്കറിയില്ല- വിശദീകരിച്ച് മീനാക്ഷി

Web Desk
|
30 May 2021 4:32 PM IST

ശനിയാഴ്ചയാണ് ഷൂ ഉയര്‍ത്തിപ്പിടിച്ചുകൊണ്ടുള്ള ഫോട്ടോ മീനാക്ഷി ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.

ഷൂ ഉയര്‍ത്തിപ്പിടിച്ചുകൊണ്ടുള്ള ഫോട്ടോ ചര്‍ച്ചയായതോടെ വിശദീകരണവുമായി നടി മീനാക്ഷി. അനുകൂലിച്ചും എതിര്‍ത്തും അപമാനിച്ചുമുള്ള കമന്റുകള്‍ നിറഞ്ഞതോടെയാണ് മീനാക്ഷി വിശദീകരണവുമായി രംഗത്ത് വന്നത്.

ശനിയാഴ്ചയാണ് ഷൂ ഉയര്‍ത്തിപ്പിടിച്ചുകൊണ്ടുള്ള ഫോട്ടോ മീനാക്ഷി ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. ഇത് സവര്‍ക്കറെ സ്മരിച്ചുകൊണ്ടാണെന്ന തരത്തില്‍ കമന്റുകള്‍ വരാന്‍ തുടങ്ങി. ഇതിന് പിന്നാലെ സവര്‍ക്കര്‍ അനുകൂലികളും രംഗത്തെത്തി. അസാധാരണമായ രീതിയില്‍ കമന്റ് ബോക്‌സ് നിറഞ്ഞതോടെയാണ് ഫോട്ടോ പുലിവാലായ വിവരം മനസിലായതെന്ന് മീനാക്ഷി പറയുന്നു.

'നിങ്ങള്‍ ഉദ്ദേശിച്ച ഷൂ..ഷൂ.. അല്ല ഞാന്‍ ഉദ്ദേശിച്ചത്. എനിക്ക് അങ്ങനെയാന്നും അറിയത്തു പോലുമില്ല. സാധാരണ പോസ്റ്റിട്ടാല്‍ ലൈക്കുകള്‍ ഏറെ കിട്ടാറുണ്ട്. ഇതിന് താഴെ കമന്റുകള്‍ നിറഞ്ഞതോടെയാണ് ഞാന്‍ നോക്കുന്നത്. അങ്ങനെ ലക്ഷ്യമിട്ടല്ല പോസ്റ്റ് ഇട്ടത്. ഞാന്‍ തന്നെ പങ്കുവച്ച ചിത്രമാണ്. ഷൂസ് കയ്യിലുള്ളത്‌ െകാണ്ട് 'ഷൂ' എന്ന് തലക്കെട്ട് കൊടുത്തു. അതിനപ്പുറം ഒന്നുമില്ല. ചില മോശം കമന്റുകളും വരുന്നുണ്ട്. ചിലതൊക്കെ നീക്കം ചെയ്തു. ഇതിപ്പോള്‍ ഒന്നും ചെയ്യാന്‍ പറ്റാത്ത അവസ്ഥയായി. പോസ്റ്റ് പിന്‍വലിച്ചാല്‍ കരുതും മനപൂര്‍വം ഇട്ടതാണെന്ന്. പിന്‍വലിച്ചില്ലെങ്കില്‍ ഇങ്ങനെ. സത്യമായും എനിക്ക് അത്തരം കാര്യങ്ങളെ കുറിച്ച് അറിയില്ല. ഞാന്‍ കേട്ടിട്ടു പോലുമില്ല. ദയവായി മനസിലാക്കൂ. ഞാന്‍ വീണ്ടും പറയുന്നു. നിങ്ങള്‍ ഉദ്ദേശിച്ചത് അല്ല ഇത്.' കമന്റില്‍ പരിഹാസവും വിമര്‍ശനവും നിറക്കുന്നവരോട് മീനാക്ഷി പറയുന്നു.

Related Tags :
Similar Posts