< Back
Kerala
മുകേഷ് ഉള്‍പ്പെടെയുള്ള ആരോപിതര്‍ക്കെതിരെ നാളെ പരാതി നല്‍കും: നടി മിനു
Kerala

'മുകേഷ് ഉള്‍പ്പെടെയുള്ള ആരോപിതര്‍ക്കെതിരെ നാളെ പരാതി നല്‍കും': നടി മിനു

Web Desk
|
26 Aug 2024 9:33 PM IST

മീഡിയവൺ സ്പെഷ്യൽ എഡിഷൻ പരിപാടിയിലാണ് നടി ഇക്കാര്യം അറിയിച്ചത്

കൊച്ചി: മുകേഷ് ഉള്‍പ്പടെയുള്ള എല്ലാകുറ്റാരോപിതര്‍ക്കുമെതിരെ പരാതി നൽകുമെന്ന് നടി മിനു. നാളെ പരാതി നൽകുമെന്ന് നടി മീഡിയവൺ സ്പെഷ്യൽ എഡിഷൻ പരിപാടിയിലാണ് അറിയിച്ചത്. നടൻമാരായ മുകേഷ്, മണിയൻപിള്ള രാജു, ജയസൂര്യ, ഇടവേള ബാബു എന്നിവരുള്‍പ്പടെയുള്ളവര്‍ക്കെതിരെയാണ് നടി ആരോപണം ഉന്നയിച്ചിരുന്നത്. ഇവര്‍ക്കെല്ലാം എതിരെ പരാതി നല്‍കാനാണ് തീരുമാനമെന്ന് മിനു പറഞ്ഞു.

അമ്മയിൽ അംഗത്വം ലഭിക്കണമെങ്കിൽ കിടക്ക പങ്കിടണമെന്ന് മുകേഷ് ആവശ്യപ്പെട്ടെന്ന് മിനു പറഞ്ഞിരുന്നു. താനറിയാതെ മലയാള സിനിമയിൽ ഒന്നും നടക്കില്ലെന്ന് മുകേഷ് ഭീഷണിപ്പെടുത്തിയെന്നും നേരിട്ട് കണ്ടപ്പോൾ അദ്ദേഹം മോശമായി സംസാരിച്ചുവെന്നും വില്ലയിലേക്ക് വരാൻ ക്ഷണിച്ചുവെന്നും മിനു വെളിപ്പെടുത്തിയിരുന്നു.

2008ലാണ് ജയസൂര്യയിൽനിന്ന് മോശം അനുഭവമുണ്ടായതെന്നാണ് നടി വെളിപ്പെടുത്തിയത്. പിന്നിൽനിന്ന് കെട്ടിപ്പിടിച്ച് അദ്ദേഹം തന്നെ ചുംബിച്ചുവെന്നും ഫ്‌ളാറ്റിലേക്ക് വരാൻ ക്ഷണിച്ചെന്നുമായിരുന്നു മിനു പറഞ്ഞത്. ഇടവേള ബാബു ഫ്ലാറ്റിൽ വെച്ചും മണിയൻപിള്ള രാജു വാഹത്തിൽ വെച്ചുമാണ് മോശമായി പെരുമാറിയതെന്ന് മിനു ആരോപിച്ചിരുന്നു. പ്രൊഡക്ഷൻ കൺട്രോളർമാരായ നോബിൾ, വിച്ചു എന്നിവരും മോശമായി പെരുമാറിയെന്നും നടി വ്യക്തമാക്കിയിരുന്നു.


Similar Posts