< Back
Kerala
നടിയെ ആക്രമിച്ച കേസ്:  ദിലീപിനെതിരെയുള്ള കൂടുതല്‍ തെളിവുകൾ  വിചാരണക്കോടതിക്ക് കൈമാറി
Kerala

നടിയെ ആക്രമിച്ച കേസ്: ദിലീപിനെതിരെയുള്ള കൂടുതല്‍ തെളിവുകൾ വിചാരണക്കോടതിക്ക് കൈമാറി

Web Desk
|
21 April 2022 1:46 PM IST

നടിയെ ആക്രമിച്ച കേസിൽ ദിലീപിന് ജാമ്യം അനുവദിച്ചപ്പോൾ ഹൈക്കോടതി നിർദ്ദേശിച്ച വ്യവസ്ഥകൾ ലംഘിച്ചെന്ന് ചൂണ്ടികാട്ടിയാണ് പ്രോസിക്യൂഷൻ ജാമ്യം റദ്ദാക്കാൻ അപേക്ഷ നൽകിയത്‌.

എറണാകുളം: നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ ജാമ്യം റദ്ദാക്കുന്നതിനുള്ള തെളിവുകൾ മുദ്രവെച്ച കവറിൽ പ്രോസിക്യൂഷൻ വിചാരണക്കോടതിക്ക് കൈമാറി. അതേസമയം കോടതി ജീവനക്കാരെ ചോദ്യം ചെയ്യണമെന്ന ആവശ്യത്തിൽ വിചാരണക്കോടതി ഇന്നും അന്വേഷണ സംഘത്തെ വിമർശിച്ചു . തുടർനടപടികൾ ചർച്ച ചെയ്യാൻ ഉന്നത ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ യോഗം ചേർന്നു.

നടിയെ അക്രമിച്ച കേസിൽ ദിലീപിന് ജാമ്യം അനുവദിച്ചപ്പോൾ ഹൈക്കോടതി നിർദ്ദേശിച്ച വ്യവസ്ഥകൾ ലംഘിച്ചെന്ന് ചൂണ്ടികാട്ടിയാണ് പ്രോസിക്യൂഷൻ ജാമ്യം റദ്ദാക്കാൻ അപേക്ഷ നൽകിയത്‌. ഇതിൽ ഇന്ന് ദിലീപിനോട് മറുപടി നൽകാൻ കോടതി നിർദ്ദേശിച്ചിരുന്നെങ്കിലും കൂടുതൽ സമയം ആവശ്യപ്പെട്ടു. ദിലീപിനെതിരെയുള്ള കൂടുതൽ തെളിവുകൾ പ്രോസിക്യൂഷൻ കോടതിക്ക് കൈമാറി. ഹരജി 26 ന് പരിഗണിക്കാൻ മാറ്റി. കോടതി ജീവനക്കാരെ ചോദ്യം ചെയ്യണമെന്ന ആവശ്യത്തിൽ വിചാരണ കോടതി ഇന്നും പ്രോസിക്യൂഷനെ വിമർശിച്ചു.

കോടതിയുടെ ഫോർവേഡ് നോട്ടുകൾ വരെ മാധ്യമങ്ങൾക്ക് ലഭിക്കുന്നത് എങ്ങനെയെന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കിയിട്ടില്ലെന്ന് കോടതി കുറ്റപ്പെടുത്തി. ഇതുമായി ബന്ധപ്പെട്ട അപേക്ഷകൾ മെയ് 31ന് വീണ്ടും പരിഗണിക്കും. അന്വേഷണ ഉദ്യോഗസ്ഥർക്കെതിരായ കോടതിയലക്ഷ്യ ഹരജികളും മെയ് 21ന് വിചാരണ കോടതി പരിഗണിക്കും.

Similar Posts