< Back
Kerala
സർക്കാരിനും വിചാരണക്കോടതി ജഡ്ജിക്കുമെതിരെ നടി നല്‍കിയ ഹരജി ഇന്ന് വീണ്ടും പരിഗണിക്കും
Kerala

സർക്കാരിനും വിചാരണക്കോടതി ജഡ്ജിക്കുമെതിരെ നടി നല്‍കിയ ഹരജി ഇന്ന് വീണ്ടും പരിഗണിക്കും

Web Desk
|
10 Jun 2022 6:38 AM IST

ആരോപണങ്ങളെ എതിര്‍ത്ത് സര്‍ക്കാര്‍ വിശദീകരണം നൽകിയേക്കും

കൊച്ചി: സർക്കാരിനും വിചാരണക്കോടതി ജഡ്ജിക്കുമെതിരെ ആക്രമിക്കപ്പെട്ട നടി നല്‍കിയ ഹരജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ആരോപണങ്ങളെ എതിര്‍ത്ത് സര്‍ക്കാര്‍ വിശദീകരണം നൽകിയേക്കും.

തുടരന്വേഷണം പാതിവഴിയിൽ അവസാനിപ്പിക്കാനും അന്തിമ റിപ്പോർട്ട് സമർപ്പിക്കാനും രാഷ്ട്രീയ ഉന്നതർ അന്വേഷണ സംഘത്തെ ഭീഷണിപ്പെടുത്തുന്നതായി ആരോപിച്ചാണ് അക്രമത്തിനിരയായ നടി ഹരജി നൽകിയത്.ആശങ്ക അനാവശ്യമാണെന്നും നടി നിര്‍ദേശിച്ചയാളെയാണ് പ്രോസിക്യൂട്ടറായി നിയമിച്ചതെന്നും ഡി.ജി.പി കോടതിയെ അറിയിച്ചിരുന്നു.

തുടരന്വേഷണത്തിന് കൂടുതൽ സമയം ചോദിച്ച് ക്രൈംബ്രാഞ്ച് നൽകിയ ഹരജി പരിഗണിക്കുന്നതിൽനിന്ന് ജസ്റ്റിസ് കൗസർ എടപ്പഗത്ത് പിന്മാറണമെന്ന് അതിജീവിത നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ ആവശ്യം ഹൈക്കോടതി തള്ളിയിരുന്നു. മുമ്പ് താൻ തീരുമാനമെടുത്ത കേസിൽ നിന്ന് പിന്മാറാൻ ബുദ്ധിമുട്ടാണെന്ന് വ്യക്തമാക്കിയാണ് ജസ്റ്റിസ് കൗസർ എടപ്പഗത്ത് നടിയുടെ ആവശ്യം തള്ളിയത്.

Similar Posts