< Back
Kerala

Kerala
മലയാളത്തിന്റെ പ്രിയ മുത്തശ്ശി യാത്രയായി; നടി ആർ. സുബ്ബലക്ഷ്മി അന്തരിച്ചു
|30 Nov 2023 9:59 PM IST
കല്യാണരാമൻ, നന്ദനം, തിളക്കം തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.
തിരുവനന്തപുരം: നടി ആർ. സുബ്ബലക്ഷ്മി അന്തരിച്ചു. 87 വയസ്സായിരുന്നു. ഇന്ന് രാത്രി 8:40 ഓടെയായിരുന്നു അന്ത്യം. ദീർഘനാളായി ചികിത്സയിലായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കല്യാണരാമൻ, നന്ദനം, തിളക്കം തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. നടി താരാ കല്യാണിന്റെ അമ്മയാണ്.

ആർ.സുബ്ബലക്ഷ്മിയുടെ നിര്യാണത്തിൽ സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ അനുശോചനം രേഖപ്പെടുത്തി. വൈകി സിനിമയിലെത്തിയ അവർ മുത്തശ്ശി വേഷങ്ങളിലൂടെ ഏറെ ജനശ്രദ്ധ നേടിയതായി മന്ത്രി പറഞ്ഞു. കല്യാണ രാമൻ സിനിമയിലെ അവരുടെ വേഷം പ്രേക്ഷകരുടെ ഏറെ പ്രീതി പിടിച്ചുപറ്റിയിരുന്നു. വിയോഗത്തിൽ കുടുംബത്തിൻ്റെ ദുഃഖത്തിൽ പങ്കുചേരുന്നതായും അദ്ദേഹം പറഞ്ഞു.