< Back
Kerala
സൈബര്‍ ആക്രമണം; രാഹുല്‍ ഈശ്വറിനും ഷാജന്‍ സ്‌കറിയക്കുമെതിരെ പരാതി നല്‍കി നടി റിനി ആന്‍ ജോര്‍ജ്
Kerala

സൈബര്‍ ആക്രമണം; രാഹുല്‍ ഈശ്വറിനും ഷാജന്‍ സ്‌കറിയക്കുമെതിരെ പരാതി നല്‍കി നടി റിനി ആന്‍ ജോര്‍ജ്

Web Desk
|
13 Sept 2025 3:51 PM IST

മുഖ്യമന്ത്രിക്കും ഡിജിപിക്കുമാണ് പരാതി നല്‍കിയത്

കൊച്ചി: സൈബര്‍ ആക്രമണങ്ങളില്‍ പരാതിയുമായി നടി റിനി ആന്‍ ജോര്‍ജ്. രാഹുല്‍ ഈശ്വറിനും ഷാജന്‍ സ്‌കറിയക്കുമെതിരെ മുഖ്യമന്ത്രിക്കും ഡിജിപിക്കുമാണ് പരാതി നല്‍കിയത്.

രാഹുല്‍ മാങ്കുട്ടത്തിലിനെതിരെ പരാതി നല്‍കിയതിന് പിന്നാലെയാണ് റിനിക്കെതിരെ സോഷ്യല്‍ മീഡിയയിലൂടെ വലിയ രീതിയിലുള്ള സൈബര്‍ ആക്രമണമുണ്ടായത്. വീഡിയോകളിലും കമന്റുകളിലുമായി അപകീര്‍ത്തികരമാം വിധമുള്ള പരാമര്‍ശങ്ങളാണ് റിനിക്കെതിരെ ഉയരുന്നത്.

രാഹുല്‍ ഈശ്വറിന്റെയും ഷാജന്‍ സ്‌കറിയയുടെയും യൂട്യൂബ് ചാനലുകളുടെ പേരെടുത്ത് പറഞ്ഞാണ് പരാതി. വീഡിയോകളുടെ ലിങ്കും പരാതിക്ക് ഒപ്പം സമര്‍പ്പിച്ചിട്ടുണ്ട്.

Similar Posts