
മോശമായ നേതാക്കളെ നേതൃത്വം നിയന്ത്രിക്കണമെന്ന് നടിയും മോഡലുമായ റിനി ജോർജ്
|ജനപ്രതിനിധിയായ യുവ നേതാവ് അശ്ലീല സന്ദേശങ്ങൾ അയച്ചെന്നും ഹോട്ടൽ മുറിയിലേക്ക് ക്ഷണിച്ചെന്നുമാണ് വെളിപ്പെടുത്തൽ
എറണാകുളം: മോശമായ നേതാക്കളെ നേതൃത്വം നിയന്ത്രിക്കണമെന്ന് നടിയും മോഡലുമായ റിനി ജോർജ് മീഡിയവണിനോട്. പലപ്രാവശ്യം പല മുതിർന്ന നേതാക്കളോടും തന്റെ പ്രശ്നങ്ങൾ പറഞ്ഞിരുന്നു. അവിടെയും 'who cares' എന്ന ഭാവമാണ് ഉണ്ടായിരുന്നത്. മറ്റ് സുഹൃത്തുക്കളും സമാനപ്രശ്നം ഉന്നയിച്ചിരുന്നു. അവർക്ക് കൂടി വേണ്ടിയാണ് താൻ സംസാരിക്കുന്നത്. പ്രസ്ഥാനത്തിന്റെ ഭാഗത്ത് നിന്ന് തുടർനടപടികൾ എന്തെങ്കിലുമുണ്ടാകുമോ എന്ന് നോക്കി മറ്റു പ്രതികരണങ്ങളുണ്ടാകുമെന്നും റിനി മീഡിയവണിനോട് പറഞ്ഞു.
യുവ രാഷ്ട്രീയ നേതാവ് മോശമായി പെരുമാറി എന്ന നടിയുടെ വെളിപ്പെടുത്തലിൽ ഇന്ന് കൂടുതൽ പ്രതികരണങ്ങളും പ്രതിഷേധങ്ങളും ഉണ്ടായേക്കും. ജനപ്രതിനിധിയായ യുവ നേതാവ് അശ്ലീല സന്ദേശങ്ങൾ അയച്ചെന്നും ഹോട്ടൽ മുറിയിലേക്ക് ക്ഷണിച്ചെന്നുമാണ് വെളിപ്പെടുത്തൽ. ഇയാൾ ഭാഗമായ പ്രസ്ഥാനത്തിൽ പരാതിപ്പെട്ടെങ്കിലും നടപടിയൊന്നും എടുത്തില്ലെന്നും റിനി വ്യക്തമാക്കി. വെളിപ്പെടുത്തൽ പുറത്തുവന്നത് കോൺഗ്രസിന് തലവേദന ആയിട്ടുണ്ട്. വിവാദം തുടരുന്നതിനിടെ രാഹുൽ മാങ്കൂട്ടത്തിൽ ഇന്ന് മാധ്യമങ്ങളെ കണ്ടേക്കും.