< Back
Kerala
ആ നടൻ ഷൈൻ ടോം ചാക്കോ; ഫിലിം ചേംബറിനും ഐസിസിക്കും പരാതി നൽകി വിൻസി അലോഷ്യസ്‌
Kerala

'ആ നടൻ ഷൈൻ ടോം ചാക്കോ'; ഫിലിം ചേംബറിനും ഐസിസിക്കും പരാതി നൽകി വിൻസി അലോഷ്യസ്‌

Web Desk
|
17 April 2025 9:34 AM IST

അന്വേഷണം നടത്തി നടപടി സ്വീകരിക്കാന്‍ താരസംഘടനയായ 'അമ്മ'

കൊച്ചി: സിനിമ സെറ്റിലെ ലഹരി ഉപയോഗത്തിൽ നടൻ ഷൈൻ ടോം ചാക്കോക്കെതിരെ പരാതി നൽകി നടി വിൻസി അലോഷ്യസ്. ഫിലിം ചേംബറിനും ആഭ്യന്തര പരാതി സമിതിക്കും താരസംഘടനയായ 'അമ്മ'ക്കുമാണ് പരാതി നൽകിയത്.

ഒന്നിച്ച് അഭിനയിച്ച സിനിമയിലെ നടനില്‍നിന്ന് മോശം അനുഭവമുണ്ടായെന്നായിരുന്നു നടി വിന്‍സി അലോഷ്യസിന്റെ വെളിപ്പെടുത്തല്‍.നടന്‍റെ പേരെടുത്ത് പറയാതെയായിരുന്നു വിന്‍സി സോഷ്യല്‍മീഡിയയില്‍ വീഡിയോ പങ്കുവെച്ചത്. ലഹരി ഉപയോഗിച്ച നടന്‍ തന്നോടും സഹപ്രവര്‍ത്തകരോടും മോശമായി പെരുമാറി. സിനിമ പൂര്‍ത്തിയാക്കാന്‍ സംവിധായകന്‍ ഉള്‍പ്പെടെയുള്ളവര്‍ ബുദ്ധിമുട്ടന്നതു കണ്ടതുകൊണ്ടുമാത്രമാണ് സെറ്റില്‍ തുടര്‍ന്നതെന്നും വിന്‍സി പറഞ്ഞു. ലഹരി ഉപയോഗിക്കുന്നവര്‍ക്കൊപ്പം ഇനി സിനിമചെയ്യില്ലെന്ന് വിന്‍സിയുടെ പ്രസ്താവനയുണ്ടായിരുന്നു. .

''ലൊക്കേഷനില്‍വെച്ച് എന്‍റെ വസ്ത്രത്തിന്‍റെ ഷോള്‍ഡറിന് ചെറിയൊരു പ്രശ്‌നംവന്നപ്പോള്‍ അടുത്തുവന്നിട്ട് 'ഞാന്‍ നോക്കട്ടെ, ഞാനിത് ശരിയാക്കിത്തരാം' എന്നൊക്കെ നടന്‍ പറഞ്ഞു. മറ്റൊരവസരത്തില്‍ ഒരു സീന്‍ പ്രാക്ടീസ് ചെയ്യുന്നതിനിടെ അദ്ദേഹത്തിന്‍റെ വായില്‍നിന്ന് ഒരു വെള്ളപ്പൊടി പുറത്തേക്കുതുപ്പുന്നതു കണ്ടു. അദ്ദേഹം ലഹരി ഉപയോഗിക്കുന്നുണ്ടെന്നും സെറ്റില്‍ത്തന്നെ അത് ഉപയോഗിക്കുന്നുണ്ടെന്നും എനിക്ക് വ്യക്തമായിരുന്നു'' എന്നാണ് വിൻസി പറഞ്ഞത്.

സംഭവത്തില്‍ അന്വേഷണം നടത്തി നടപടി സ്വീകരിക്കാന് താരസംഘടനയായ 'അമ്മ'യുടെ തീരുമാനം.വിൻസിയുടെ ആരോപണം അമ്മ അഡ്ഹോക്ക് സമിതി ചർച്ച ചെയ്തിരുന്നു.

അതേസമയം, വിൻസി അലോഷ്യസിന്റെ വെളിപ്പെടുത്തലില്‍ എക്സൈസും മൊഴി രേഖപെടുത്തും.പരാതി വാങ്ങി കേസ് എടുക്കാനാണ് ശ്രമം. കേസെടുത്താൽ പ്രത്യേക സംഘം അന്വേഷിക്കും.


Similar Posts