< Back
Kerala
കോഴിക്കോട് അക്യുപങ്ചർ ക്യാമ്പ് ആക്രമണം; പൊലീസ് കേസെടുത്തു
Kerala

കോഴിക്കോട് അക്യുപങ്ചർ ക്യാമ്പ് ആക്രമണം; പൊലീസ് കേസെടുത്തു

Web Desk
|
9 Nov 2025 12:52 PM IST

കണ്ടാൽ അറിയാവുന്ന 15 പേർക്കെതിരെയും കേസ്

കോഴിക്കോട്: കോഴിക്കോട് കുറ്റ്യാടിയിൽ അക്യുപങ്ചർ ക്യാമ്പ് സംഘാടകർക്കെതിരായ ആക്രമണത്തിൽ പൊലീസ് കേസ്. ആക്രമണത്തിൽ സംഘാടകർക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. അക്യുപങ്ചർ ചികിത്സക്ക് പിന്നാലെ മരിച്ച ഹാജിറയുടെ ബന്ധുവാണ് ഒന്നാംപ്രതി. കണ്ടാൽ അറിയാവുന്ന 15 പേർക്കെതിരെയും കുറ്റ്യാടി കേസെടുത്തു. അക്യുഷ് അക്യുപങ്ചർ എന്ന സ്ഥാപനം നടത്തിയ ക്യാമ്പിലേക്കാണ് പ്രതിഷേധവുമായി നാട്ടുകാർ എത്തിയത്.

ഇന്ന് രാവിലെ 9 മണിക്കാണ് അക്യുഷ് അക്യുപങ്ചർ എന്ന സ്ഥാപനം കുറ്റ്യാടിയിൽ ഒരു ക്യാമ്പ് സംഘടിപ്പിച്ചത്. ഈ ക്യാമ്പിലേക്ക് 11:30ഓടെ നാട്ടുകാർ എത്തിച്ചേരുകയായിരുന്നു. നേരത്തെ അക്യുപങ്ചർ ചികിത്സയെ തുടർന്ന് മരിച്ച യുവതിയുടെ ബന്ധുക്കളാണ് ആക്രമണത്തിന് പിന്നിലെന്ന് പരിക്കേറ്റവർ ആരോപിച്ചു. അക്യുപങ്ചർ ചികിത്സ മൂലമാണ് യുവതി മരിച്ചതെന്ന ആരോപണം നേരത്തെ തന്നെ ഉയർന്നിരുന്നു. ഇതിന്റെ പേരിൽ പ്രതിഷേധങ്ങളും സംഘടിപ്പിച്ചിരുന്നു.

Similar Posts