< Back
Kerala

Kerala
രാജ്ഭവന് 25 ലക്ഷം രൂപ അധിക ഫണ്ട് അനുവദിച്ചു;ഉത്തരവ് ട്രഷറി നിയന്ത്രണങ്ങളിൽ ഇളവ് വരുത്തി
|31 Oct 2025 7:58 AM IST
രാജ്ഭവൻ അഡീഷണൽ ചീഫ് സെക്രട്ടറി 18 ന് സർക്കാരിന് കത്ത് നൽകിയിരുന്നു
തിരുവനന്തപുരം: രാജ്ഭവന് 25 ലക്ഷം രൂപ അധിക ഫണ്ട് അനുവദിച്ച് ഉത്തരവ്.ട്രഷറി നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയാണ് ഈ തുക അനുവദിച്ചത്. 2025-26 വർഷത്തിൽ Discretionary Grants എന്ന ശീർഷകത്തിൽ 25 ലക്ഷം രൂപ ബജറ്റ് വിഹിതം വകയിരുത്തിയിരുന്നു. ഇതിന് പുറമേയാണ് 25 ലക്ഷം കൂടി അധികമായി അനുവദിച്ചത്. രാജ്ഭവൻ അഡീഷണൽ ചീഫ് സെക്രട്ടറി 18 ന് സർക്കാരിന് കത്ത് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് അധിക ഫണ്ട് അധിക ഫണ്ട് അനുവദിച്ചത്.
updating