< Back
Kerala
പൂരം മുടങ്ങിയപ്പോൾ മന്ത്രി വിളിച്ചതായി അറിയില്ല; കെ.രാജന്‍റെ ആരോപണം തള്ളി എഡിജിപി എം.ആർ അജിത്കുമാർ
Kerala

'പൂരം മുടങ്ങിയപ്പോൾ മന്ത്രി വിളിച്ചതായി അറിയില്ല'; കെ.രാജന്‍റെ ആരോപണം തള്ളി എഡിജിപി എം.ആർ അജിത്കുമാർ

Web Desk
|
3 Jun 2025 10:05 AM IST

അന്വേഷണം പൂര്‍ത്തിയാക്കി ഡിജിപി ഈ മാസം മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കും

തൃശൂര്‍: തൃശൂര്‍ പൂരം അലങ്കോലമായതിൽ റവന്യൂമന്ത്രി കെ.രാജന്‍റെ ആരോപണം തള്ളി എഡിജിപി എം ആർ അജിത്ത്കുമാറിന്റെ മൊഴി.പൂരം മുടങ്ങിയ സമയത്ത് മന്ത്രി വിളിച്ചതായി അറിയില്ല. രാത്രി വൈകിയതിനാല്‍ ഉറങ്ങിയിരുന്നുവെന്നും ഡിജിപിക്ക് മൊഴി നൽകി.അന്വേഷണം പൂര്‍ത്തിയാക്കി ഡിജിപി ഈ മാസം മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കും.

പൂരം അലങ്കോലമായതിൽ എഡിജിപി എംആർ അജിത് കുമാറിനെതിരെ മന്ത്രി കെ.രാജൻ ഡിജിപിക്ക് മൊഴി നൽകിയിരുന്നു.എം.ആർ അജിത്കുമാറിനെ പലതവണ വിളിച്ചിട്ടും ഫോൺ എടുത്തില്ലെന്നാണ് മന്ത്രി മൊഴി നൽകിയത്. എഡിജിപി സ്ഥലത്തുണ്ടായിരുന്നുവെന്ന് അറിഞ്ഞാണ് വിളിച്ചതെന്നുമായിരുന്നു മന്ത്രിയുടെ മൊഴി.


Similar Posts