< Back
Kerala

Kerala
അതിജീവിതക്കെതിരെയുള്ള സൈബർ അധിക്ഷേപത്തിൽ കൂടുതൽ കേസിന് നിർദേശം നൽകി എഡിജിപി
|30 Nov 2025 8:37 PM IST
പെൺകുട്ടിക്ക് എതിരെ പോസ്റ്റിട്ടവർക്കെതിരേയും കമന്റിട്ടവർക്കെതിരേയും കേസെടുക്കാൻ നിർദേശം
തിരുവനന്തപുരം: രാഹുൽമാങ്കൂട്ടത്തിലിനെതിരെ പരാതി നൽകിയ അതിജീവിതക്കെതിരെ അധിക്ഷേപ പരാമർശം നടത്തുന്നവർക്കെതിരെ എല്ലാ ജില്ലകളിലും കേസെടുക്കാൻ നിർദ്ദേശം നൽകി. എഡിജിപി എച്ച് വെങ്കിടേഷാണ് നിർദേശം നൽകിയത്. രാഹുൽ മാങ്കൂട്ടത്തലിന് എതിരെ പൊലീസ് കേസെടുത്തതിന് പിന്നാലെയാണ് പരാതിക്കാരിക്കെതിരെ രൂക്ഷമായ അധിക്ഷേപം ഉണ്ടായത്. പെൺകുട്ടിയുടെ ഫോട്ടോ ഉൾപ്പടെ പ്രചരിപ്പിച്ചു. സമൂഹമാധ്യമങ്ങളിൽ പെൺകുട്ടിക്ക് എതിരെ അധിക്ഷേപ പോസ്റ്റുകൾ ഇട്ടവരേയും അധിക്ഷേപ കമന്റുകളിട്ടവർക്കും എതിരെ കേസ് എടുക്കാനാണ് എഡിജിപി നിർദേശിച്ചിരിക്കുന്നത്.നിലവിൽ രജിസ്റ്റർ ചെയ്ത മറ്റ് പ്രതികളുടെ അറസ്റ്റും ഉടൻ രേഖപ്പെടുത്താനും നിർദേശിച്ചിട്ടുണ്ട്. എഡിജിപി എച്ച്. വെങ്കിടേഷിനാണ് അന്വേഷണ ചുമതല.