< Back
Kerala
സമൂഹ്യ മാധ്യമത്തിലൂടെ മോശമായി ചിത്രീകരിക്കാൻ ശ്രമിച്ചു; എംവിഡി ഉദ്യോഗസ്ഥനെതിരെ പരാതിയുമായി ADGP എസ്. ശ്രീജിത്ത്
Kerala

'സമൂഹ്യ മാധ്യമത്തിലൂടെ മോശമായി ചിത്രീകരിക്കാൻ ശ്രമിച്ചു'; എംവിഡി ഉദ്യോഗസ്ഥനെതിരെ പരാതിയുമായി ADGP എസ്. ശ്രീജിത്ത്

Web Desk
|
15 May 2025 12:58 PM IST

മലപ്പുറം എൻഫോഴ്സ്മെൻ്റ് എഎംവിഐ ദിപിൻ ഇടവനക്കെതിരെയാണ് പരാതി

തിരുവനന്തപുരം: സമൂഹ്യമാധ്യമത്തിലൂടെ മോശമായി ചിത്രീകരിക്കാൻ ശ്രമിച്ചെന്ന് ആരോപിച്ച് എംവിഡി ഉദ്യോഗസ്ഥനെതിരെ പരാതിയുമായി എഡിജിപി എസ്. ശ്രീജിത്ത്. മലപ്പുറം എൻഫോഴ്സ്മെൻ്റ് എഎംവിഐ ദിപിൻ ഇടവനക്കെതിരെയാണ് പരാതി.

ഗതാഗത കമ്മീഷണറായിരിക്കെ എസ്.ശ്രീജിത്ത് എംവിഡി ഉദ്യോഗസ്ഥനെതിരെ നടപടിയെടുത്തിരുന്നു. ഇതിൻ്റെ പ്രതികാരമായി സമൂഹ മാധ്യമത്തിലൂടെ അപകീർത്തിപെടുത്തുന്നു എന്നാണ് പരാതി. തിരുവനന്തപുരം സിജെഎം കോടതി വഴിയാണ് അപകീർത്തി പരാതി നൽകിയത്. നിലവിൽ മറ്റൊരു പരാതിയിൽ ദിപിൻ സസ്പെൻഷനിലാണ്.


Similar Posts