< Back
Kerala

Kerala
പൊട്ടിത്തെറിച്ചത് പന്നിപ്പടക്കമെന്ന് സൂചന: തൃശൂരിൽ എട്ടു വയസുകാരി മരിച്ചതിൽ വഴിത്തിരിവ്
|16 Nov 2023 6:23 PM IST
ഫോൺ പൊട്ടിത്തെറിച്ചാണ് മരണമെന്നാണ് കരുതിയിരുന്നത്
തൃശൂർ: തിരുവില്വാമല പട്ടിപറമ്പ് സ്വദേശിനിയായ എട്ടുവയസുകാരി ആദിത്യ ശ്രീയുടെ മരണം പന്നിപ്പടക്കം പൊട്ടിയാണെന്ന് സൂചന. നേരത്തെ ഫോൺ പൊട്ടിത്തെറിച്ചാണ് മരണമെന്നാണ് കരുതിയിരുന്നത്. പറമ്പിൽ നിന്ന് കിട്ടിയ പന്നിപ്പടക്കം കുട്ടി കടിച്ചതാകാമെന്ന് ഇപ്പോൾ സംശയം ഉയരുന്നത്. ഫൊറൻസിക് പരിശോധന ഫലം പൊലീസിന് ലഭിച്ചതോടെയാണ് മരണത്തിൽ വഴിത്തിരിവുണ്ടായത്.
നേരത്തെ പൊട്ടാസ്യം ക്ലോറേറ്റ്, സൾഫർ എന്നിവയുടെ സാന്നിധ്യം സംഭവ സ്ഥലത്ത് കണ്ടെത്തിയിരുന്നു. ഫോണിന്റെ അവശിഷ്ടങ്ങളും കിടക്കയുടെ ഭാഗങ്ങളും പരിശോധിച്ചിരുന്നു. സംഭവത്തിൽ കുന്നംകുളം എ.സി.പി സി.ആർ. സന്തോഷിന്റെ നേതൃത്വത്തിൽ അന്വേഷണം തുടങ്ങി. ഏപ്രിൽ 25നായിരുന്നു എട്ടുവയസുകാരി മരിച്ചത്.