< Back
Kerala

Kerala
നിലമ്പൂരിൽ പനി ബാധിച്ച് ആദിവാസി ബാലിക മരിച്ചു
|30 Oct 2025 8:08 PM IST
ആശുപത്രിയിലെത്തിയപ്പോഴേക്കും കുഞ്ഞ് മരിച്ചിരുന്നതായി അധികൃതർ പറഞ്ഞു.
മലപ്പുറം: നിലമ്പൂരിൽ പനി ബാധിച്ച് ആദിവാസി ബാലിക മരിച്ചു. പാലക്കയം ഉന്നതിയിലെ അജിത്– സൗമ്യ ദമ്പതികളുടെ മകൾ സനോമിയ (3)യാണ് മരിച്ചത്.
പനിയും ഛർദിയും അനുഭവപ്പെട്ടതിനെ തുടർന്ന് രാവിലെ കുട്ടിയെ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ ആശുപത്രിയിലെത്തിയപ്പോഴേക്കും കുഞ്ഞ് മരിച്ചിരുന്നതായി അധികൃതർ പറഞ്ഞു.