< Back
Kerala

Kerala
പോക്സോ കേസിൽ ഇരയായ ആദിവാസി പെൺകുട്ടി മരിച്ചനിലയിൽ
|20 Aug 2023 4:11 PM IST
കവളങ്ങാട് ചില്‍ഡ്രന്‍സ് ഹോമിലാണ് പതിനേഴുകാരിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്.
കൊച്ചി: എറണാകുളം കോതമംഗലത്ത് ചില്‍ഡ്രന്‍സ് ഹോമില്‍ ആദിവാസി അതിജീവിതയെ മരിച്ചനിലയിൽ കണ്ടെത്തി. കവളങ്ങാട് ചില്‍ഡ്രന്‍സ് ഹോമിലാണ് പതിനേഴുകാരിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ചൈൽഡ് വെൽഫെയർ കമ്മിറ്റി നിർഭയ വഴി പുനരധിവസിപ്പിച്ച പെൺകുട്ടിയാണ് മരിച്ചത്. രണ്ട് മാസം മുന്‍പാണ് കുട്ടിയെ ചിൽഡ്രൻസ് ഹോമിൽ എത്തിച്ചത്. ഊന്നുകല്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.