< Back
Kerala

Kerala
'കോളനി' പദം റദ്ദാക്കൽ ഉത്തരവ് പുനഃപരിശോധിക്കണം: ആദിവാസി ഗോത്ര മഹാ സഭ
|21 Jun 2024 10:30 AM IST
ഗ്രാമ സഭകളെ തകർക്കാനാണ് സർക്കാർ ശ്രമമെന്ന് എം.ഗീതാനന്ദൻ മീഡിയവണിനോട്
കോട്ടയം: ആദിവാസി-ദലിത് വിഭാഗക്കാർ താമസിക്കുന്നിടങ്ങളുടെ പേരുമാറ്റൽ ഉത്തരവ് സർക്കാർ പുനഃപരിശോധിക്കണമെന്ന് ആദിവാസി ഗോത്ര മഹാ സഭ . 'കോളനി' എന്ന പദം റദ്ദാക്കാനുള്ള നീക്കം സ്വാഗതം ചെയ്യുന്നു. എന്നാൽ പകരം മറ്റ് പേരുകൾ നിർദേശിക്കുന്ന സർക്കാർ നടപടി അംഗീകരിക്കാനാവില്ലെന്നും ആദിവാസി ഗോത്ര മഹാ സഭാ കൺവീനർ എം.ഗീതാനന്ദൻ മീഡിയവണിനോട് പറഞ്ഞു.
വനാവകാശ നിയമത്തിൽ സുപ്രധാന പങ്കു വഹിക്കുന്ന ഗ്രാമ സഭകളെ തകർക്കാനാണ് സർക്കാർ ശ്രമം. സംഘ്പരിവാർ ദേശീയ തലത്തിൽ നടത്തിക്കൊണ്ടിരിക്കുന്ന ഇ - ഗ്രാൻ്റ് അട്ടിമറി മന്ത്രി കെ.രാധാകൃഷ്ണൻ കൂടുതൽ സങ്കീർണമാക്കിയെന്നും അദ്ദേഹം വിമർശിച്ചു.