< Back
Kerala

Kerala
അട്ടപ്പാടിയിൽ ആദിവാസി യുവാവ് ചോര വാർന്ന് മരിച്ച നിലയിൽ; കാട്ടുപന്നി ആക്രമണമെന്ന് സംശയം
|15 Jun 2023 9:47 AM IST
ഷോളയൂർ ഊരിലെ മണികണ്ഠനാന് (26) മരിച്ചത്.
പാലക്കാട്: അട്ടപ്പാടി ഷോളയൂരിൽ ആദിവാസി യുവാവ് കൊല്ലപ്പെട്ട നിലയിൽ. ഷോളയൂർ ഊരിലെ മണികണ്ഠനാന് (26) മരിച്ചത്. കാട്ടുപന്നിയുടെ അക്രമണമാണ് എന്നാണ് നാട്ടുകാർ പറയുന്നത്.
വീടിന് മുന്നിൽ ചോര വാർന്ന നിലയിലായിരുന്നു മൃതദേഹം. കാട്ടുപന്നിയുടെ തേറ്റ കയറിയത് പോലെയുള്ള മുറിവുകൾ മണികണ്ഠന്റെ ശരീരത്തിലുണ്ടായിരുന്നു. പോസ്റ്റുമോർട്ടത്തിന് ശേഷമാകും മരണകാരണം വ്യക്തമാവുക.