< Back
Kerala

Kerala
'അന്വേഷണം ശരിയായ ദിശയില്‍': നവീന്‍ ബാബുവിന്‍റെ കുടുംബത്തെ സന്ദര്‍ശിച്ച് സ്പീക്കര്‍
|22 Oct 2024 11:35 AM IST
ഗവർണർ ആരിഫ് മുഹമ്മദ് ഖാനും ഇന്ന് നവീൻ ബാബുവിന്‍റെ വീട് സന്ദർശിക്കും
പത്തനംതിട്ട: കണ്ണൂർ എഡിഎം ആയിരിക്കെ ആത്മഹത്യ ചെയ്ത നവീൻ ബാബുവിന്റെ കുടുംബത്തെ സ്പീക്കർ എ.എൻ ഷംസീർ സന്ദർശിച്ചു. കുടുംബത്തിന്റെ ദുഃഖത്തിൽ നിയമസഭയുടെ അനുശോചനം രേഖപ്പെടുത്തി. കേസ് അന്വേഷണം ശരിയായ രീതിയിലാണ് നടക്കുന്നതെന്നും കുറ്റമറ്റ നിലയിലാണ് അന്വേഷണമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഗവർണർ ആരിഫ് മുഹമ്മദ് ഖാനും ഇന്ന് നവീൻ ബാബുവിന്‍റെ വീട് സന്ദർശിക്കും.
അതേസമയം കേസുമായി ബന്ധപ്പെട്ട് കണ്ണൂര്‍ കലക്ടര്‍ അരുണ്‍ കെ. വിജയന്‍റെ മൊഴി പൊലീസ് രേഖപ്പെടുത്തി. എഡിഎമ്മിന്റെ യാത്രയയപ്പ് ചടങ്ങിലേക്ക് താൻ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി ദിവ്യയെ ക്ഷണിച്ചിട്ടില്ലെന്ന് കലക്ടർ മൊഴി നൽകി. തന്റെ കോൾ റെക്കോർഡ് അടക്കമുള്ള വിവരങ്ങൾ അന്വേഷണ സംഘത്തിന് നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.