
adoor gopalakrishnan
''ശങ്കർ മോഹനെതിരെ ഉയർന്ന ആരോപണങ്ങൾ പച്ചക്കള്ളം''; കെ.ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ സ്ഥാനം അടൂർ ഗോപാലകൃഷ്ണൻ രാജിവച്ചു
|കാലാവധി പൂര്‍ത്തിയാക്കുന്നതിന് മുമ്പാണ് അടൂരിന്‍റെ രാജി
തിരുവനന്തപുരം: കെ.ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ സ്ഥാനം അടൂർ ഗോപാലകൃഷ്ണൻ രാജിവച്ചു. തിരുവനന്തപുരത്തു മീറ്റ് ദ് പ്രസ്സിലാണ് അടൂര്‍ രാജിപ്രഖ്യാപനം നടത്തിയത്. കാലാവധി പൂര്‍ത്തിയാക്കുന്നതിന് മുമ്പാണ് അടൂരിന്‍റെ രാജി.മാർച്ച് 31 വരെയായിരുന്നു അടൂരിന്റെ കാലാവധി.
മാധ്യമങ്ങൾ ആടിനെ പേപ്പട്ടിയാക്കി പേപ്പട്ടിയെ തല്ലിക്കൊല്ലുകയാണെന്ന് അടൂര്‍ പറഞ്ഞു. ഡയറക്ടർ ശങ്കർ മോഹനേതിരെ ഉയർന്ന ആരോപണങ്ങൾ പച്ചക്കള്ളമാണ്. മുഖ്യമന്ത്രിയുമായി ദീർഘനേരം സംസാരിച്ചതിനു ശേഷമാണ് താന്‍ രാജിവെക്കാൻ തീരുമാനിച്ചതെന്നും അടൂര്‍ കൂട്ടിച്ചേര്‍ത്തു.
ശങ്കർ മോഹന്റെ രാജിക്ക് പിറകെ അടൂരിന്‍റെ രാജിക്കായും ആവശ്യമുയര്‍ന്നിരുന്നു. അടൂരിന് പിന്തുണയുമായി മുഖ്യമന്ത്രി അടക്കമുള്ള ആളുകള്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ അടൂരിനെ അനുനയിപ്പിക്കാനുള്ള സര്‍ക്കാര്‍ ശ്രമങ്ങള്‍ ഫലം കണ്ടില്ല.