< Back
Kerala

Kerala
ജോസഫ് ഗ്രൂപ്പില്‍ വീണ്ടും രാജി; അഡ്വ.ജോജോ ജോസഫ് രാജിവെച്ചു
|14 April 2024 5:08 PM IST
സജി മഞ്ഞക്കടമ്പിലിന് പിന്തുണ പ്രഖ്യാപിച്ചാണ് രാജി
തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പില്‍ വീണ്ടും രാജി. സംസ്ഥാന കമ്മിറ്റി അംഗം അഡ്വ.ജോജോ ജോസഫ് പാറയ്ക്കലും മൂന്നിലവ് പഞ്ചായത്തിലെ ഏതാനും പ്രവര്‍ത്തകരും കേരള കോണ്‍ഗ്രസ് എമ്മില്‍ ചേര്‍ന്നു. ജോസ് കെ മാണി പ്രവര്‍ത്തകര്‍ക്ക് അംഗത്വം നല്‍കി. സജി മഞ്ഞക്കടമ്പിലിന് പിന്തുണ പ്രഖ്യാപിച്ചാണ് ഇവരുടെ രാജി.