< Back
Kerala

Kerala
യു.എ.ഇ പ്രസിഡന്റിന്റെ മതകാര്യ ഉപദേഷ്ടാവ് ഡോ. സയ്യിദ് അലി അബ്ദുറഹ്‌മാൻ അൽ ഹാശിമി കാന്തപുരത്തെ സന്ദർശിച്ചു
|24 Nov 2022 5:31 PM IST
നാളെ മർകസ് നോളേജ് സിറ്റിയിലെ മസ്ജിദിൽ നടക്കുന്ന ജുമുഅയിലും അലി അൽ ഹാശിമി പങ്കെടുക്കും.
കോഴിക്കോട്: ആശുപത്രിയിലെ ചികിത്സക്ക് ശേഷം വീട്ടിൽ വിശ്രമിക്കുന്ന കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാരെ യു.എ.ഇ പ്രസിഡന്റിന്റെ മതകാര്യ ഉപദേഷ്ടാവ് ഡോ. സയ്യിദ് അലി അബ്ദുറഹിമാൻ അൽ ഹാശിമി സന്ദർശിച്ചു. മർകസുമായുമുള്ള തന്റെ ദീർഘകാല ബന്ധത്തെ സംസാരത്തിനിടെ അദ്ദേഹം ഓർത്തെടുത്തു. കേരളത്തിലെ വൈജ്ഞാനിക പ്രവർത്തനങ്ങളെ അന്താരാഷ്ട്ര ശ്രദ്ധയിലേക്ക് കൊണ്ടുവന്നത് കാന്തപുരത്തിന്റെ ഉന്നതമായ കാഴ്ചപ്പാടുകളും നിശ്ചയദാർഢ്യവും കർമ്മോൽസുകതയുമാണെന്ന് അദ്ദേഹം പറഞ്ഞു.
അധികം വൈകാതെ തന്നെ തന്റെ കർമപഥത്തിലേക്ക് കാന്തപുരം തിരിച്ചുവരുമെന്ന പ്രത്യാശയും പ്രതീക്ഷയും അദ്ദേഹം പങ്കുവെച്ചു. നാളെ മർകസ് നോളേജ് സിറ്റിയിലെ മസ്ജിദിൽ നടക്കുന്ന ജുമുഅയിലും അലി അൽ ഹാശിമി പങ്കെടുക്കും.