< Back
Kerala
അഡ്വക്കേറ്റ് കൃഷ്ണ രാജിനെ പഞ്ചായത്ത് കോൺസിലായി നിർദേശിച്ചത്‌ വൈസ് പ്രസിഡന്റ്;  സന്തോഷ് ആവിയിൽ
Kerala

അഡ്വക്കേറ്റ് കൃഷ്ണ രാജിനെ പഞ്ചായത്ത് കോൺസിലായി നിർദേശിച്ചത്‌ വൈസ് പ്രസിഡന്റ്; സന്തോഷ് ആവിയിൽ

Web Desk
|
4 Jun 2025 3:43 PM IST

രാഷ്ട്രീയം നോക്കണ്ട പ്രൊഫഷൻ നോക്കിയാൽ മതി എന്നാണ് അദ്ദേഹം മറുപടി നൽകിയതെന്നും ഭരണസമിതി തീരുമാനം താൻ അംഗീകരിക്കുകയായിരുന്നു എന്നും സന്തോഷ് പറഞ്ഞു.

മലപ്പുറം: മലപ്പുറം വഴിക്കടവ് പഞ്ചായത്തിലെ സ്റ്റാൻഡിങ് കൗൺസിലറായി സംഘപരിവാർ നേതാവ് കൃഷ്ണരാജിനെ നിർദേശിച്ചത് വൈസ് പ്രസിഡന്റ് റെജി കണ്ടത്തിലെന്ന് ആരോപണം. മുൻ പഞ്ചായത്ത് സെക്രട്ടറി സന്തോഷ് ആവിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. നിയമനം വിവാദമാകില്ലേ എന്ന് താൻ ചോദിച്ചിരുന്നുവെന്ന് സന്തോഷ് വ്യക്തമാക്കി.

രാഷ്ട്രീയം നോക്കണ്ട പ്രൊഫഷൻ നോക്കിയാൽ മതി എന്നാണ് അദ്ദേഹം മറുപടി നൽകിയതെന്നും ഭരണസമിതി തീരുമാനം താൻ അംഗീകരിക്കുകയായിരുന്നു എന്നും സന്തോഷ് മീഡിയ വണ്ണിനോട് പറഞ്ഞു.മീഡിയ വണ്ണിനോട് പറഞ്ഞു.

എന്നാൽ നേരത്തെ സന്തോഷാണ് കൃഷ്ണരാജിന്റെ പേര് മുന്നോട്ടു വെച്ചതെന്ന് പഞ്ചായത്ത് സെക്രട്ടറിയാണെന്ന് ആരോപിച്ച് പഞ്ചായത്ത് പ്രസിഡന്റ് രംഗത്തു വന്നിരുന്നു. കൃഷ്ണരാജിന്റെ നിയമത്തിൽ പഞ്ചായത്ത് സെക്രട്ടറി സന്തോഷ് രാഷ്ട്രീയമായി ഇടപെട്ടു എന്ന് സംശയമുണ്ടെന്നും പ്രസിഡന്റ് തങ്കമ്മ നെടുമ്പടി ആരോപിച്ചിരുന്നു.

Similar Posts