< Back
Kerala
ഇടുക്കിയിലും ആഫ്രിക്കൻ പന്നിപ്പനി; കരിമണ്ണൂരിലെ ഫാമിലാണ് പന്നിപ്പനി സ്ഥിരീകരിച്ചത്
Kerala

ഇടുക്കിയിലും ആഫ്രിക്കൻ പന്നിപ്പനി; കരിമണ്ണൂരിലെ ഫാമിലാണ് പന്നിപ്പനി സ്ഥിരീകരിച്ചത്

Web Desk
|
10 Nov 2022 7:48 PM IST

പന്നികളെ കൊന്നൊടുക്കുന്നത് മൂലം കർഷകർക്ക് ഉണ്ടാകുന്ന നഷ്ടം നികത്തുമെന്ന് മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു.

ഇടുക്കി: തൊടുപുഴ കരിമണ്ണൂരിലെ ഫാമിൽ പന്നിപ്പനി സ്ഥിരീകരിച്ചു. പത്ത് കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശം നിരീക്ഷണ മേഖലയായി പ്രഖ്യാപിച്ചു. രോഗബാധിത മേഖലയിൽ പന്നിമാംസ കശാപ്പും വിൽപ്പനയും നിരോധിച്ചിട്ടുണ്ട്. രോഗം ബാധിച്ച പന്നികളെ ദയാവധത്തിന് വിധേയമാക്കും.

പന്നികളെ കൊന്നൊടുക്കുന്നത് മൂലം കർഷകർക്ക് ഉണ്ടാകുന്ന നഷ്ടം നികത്തുമെന്ന് മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു. നേരത്തെ കോട്ടയം ജില്ലയിലെ മീനച്ചിൽ പഞ്ചായത്തിലും ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചിരുന്നു. രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ പ്രദേശത്ത് പന്നിയിറച്ചി വിൽപ്പന നിരോധിച്ചിരുന്നു. രോഗം സ്ഥിരീകരിച്ച പന്നി ഫാമുകൾക്ക് ചുറ്റുമുള്ള ഒരു കിലോമീറ്റർ പ്രദേശം രോഗബാധിത പ്രദേശമായും പത്തു കിലോമീറ്റർ ചുറ്റളവ് രോഗ നിരീക്ഷണ മേഖലയായും പ്രഖ്യാപിച്ചിരുന്നു.

Similar Posts