< Back
Kerala
അരട്ടൈ മെസേജിങ് ആപ്പിന് പിന്നാലെ യുപിഐ ആപ്പുമായി സോഹോ
Kerala

അരട്ടൈ മെസേജിങ് ആപ്പിന് പിന്നാലെ യുപിഐ ആപ്പുമായി സോഹോ

Web Desk
|
23 Oct 2025 4:52 PM IST

പരിശോധന ഘട്ടത്തിലുള്ള സോഹോ പേ ഉടൻ പുറത്തിറങ്ങും

കോഴിക്കോട്: അരട്ടൈ ഇൻസ്റ്റന്റ് മെസേജിങ് ആപ്പിന് പിന്നാലെ യുപിഐ ആപ്പുമായി വരാനൊരുങ്ങുകയാണ് സോഹോ. നിലവിൽ പരിശോധന ഘട്ടത്തിലാണെന്നും ഉടൻ തന്നെ സോഹോ പേ ആപ് പുറത്തിറക്കും എന്നാണ് കമ്പനിയുമായി ബന്ധപ്പെട്ടവർ പറയുന്നത്. അരട്ടൈ മെസേജിങ്ങ് ആപ്പ് ഉപയോഗിച്ചും പണം അയക്കാനുള്ള സൗകര്യം ഉണ്ടാവും. വാട്‌സ് ആപിലും സമാനമായ ഫീച്ചറുണ്ട്. അരട്ടൈ മെസേജിങ് ആപ്പ് ഉപയോഗിക്കാത്തവർക്കും സോഹോ പേ വഴി പണമിടപാടുകൾ നടത്താൻ സാധിക്കും.

പണമിടപാട് ആപുകളിൽ പേടിഎം, ഫോൺപേ, ജി പേ എന്നിവക്കുള്ള അപ്രമാദിത്യം സോഹോ പേയുടെ വരവോടുകൂടി മാറുമോ എന്നാണ് മേഖലയിലെ വിദഗ്ധർക്കിടയിൽ സജീവ ചർച്ചാ വിഷയം. അരട്ടൈ മെസേജിങ് ആപ് ആലുകൾക്കിടയിൽ വലിയരീതിയിൽ സ്വീകരിക്കപ്പെട്ടിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിൽ തന്നെ സോഹോയുടെ ഫിൻടെക് വിഭാഗത്തിന് പണമിടപാട് സേവനങ്ങൾക്കുള്ള അനുമതി ലഭിച്ചിരുന്നു. ഓൺലൈൻ പെയ്മന്റ്‌സിന് പുറമെ മറ്റ് സാമ്പത്തിക സേവനങ്ങളിലേക്കും പ്രവർത്തനം വ്യാപിപ്പിക്കാൻ സോഹോ ലക്ഷ്യമിടുന്നുണ്ട്.

ലെന്റിങ്, ബ്രോക്കിങ്, ഇൻഷുറൻസ്, വെൽത്ത്ടെക്ക് തുടങ്ങിയ മേഖലകളിൽ സംരംഭങ്ങൾ തുടങ്ങാൻ കമ്പനിക്ക് പദ്ധതിയുണ്ട്. സോഹോ ബുക്സ്, സോഹോ പേറോൾ, സോബോ ബില്ലിങ് തുടങ്ങിയ സേവനങ്ങൾ നിലവിൽ കമ്പനി നൽകുന്നുണ്ട്.

Related Tags :
Similar Posts