< Back
Kerala
മനസമ്മതത്തിന് ശേഷം വധു എത്തിയത് ടാങ്കർ ലോറി ഓടിച്ച്; അമ്പരന്ന് അതിഥികൾ
Kerala

മനസമ്മതത്തിന് ശേഷം വധു എത്തിയത് ടാങ്കർ ലോറി ഓടിച്ച്; അമ്പരന്ന് അതിഥികൾ

Web Desk
|
8 Jan 2023 1:47 PM IST

ഗൾഫിൽ ടാങ്കർ ലോറി ഡ്രൈവർമാരായ വധു ഡെലീഷയും വരൻ ഹേൻസണുമാണ് ഹാളിലേക്ക് ടാങ്കർ ലോറിയിലെത്തിയത്.

കൊച്ചി: മനസമ്മതത്തിന് ശേഷം ടാങ്കർ ലോറി ഓടിച്ചെത്തിയ വധുവിനെ കണ്ട് അമ്പരന്ന് അതിഥികൾ. ഗൾഫിൽ ടാങ്കർ ലോറി ഡ്രൈവർമാരായ വധു ഡെലീഷയും വരൻ ഹേൻസണുമാണ് ഹാളിലേക്ക് ടാങ്കർ ലോറിയിലെത്തിയത്. വടക്കേ കാരമുക്ക് സെന്റ് ആന്റണീസ് ദേവാലയത്തിലായിരുന്നു മനസമ്മത ചടങ്ങുകൾ.

ഒഴിവ് സമയങ്ങളിൽ ടാങ്കർ ലോറി ഡ്രൈവറായ പിതാവ് ഡേവിസിനൊപ്പം കൂടിയപ്പോഴാണ് ഡെലീഷക്ക് ലോറി ഡ്രൈവറാകണമെന്ന മോഹമുദിച്ചത്. പ്രായപൂർത്തി ആയതോടെ ഡ്രൈവിങ് ലൈസൻസ് എടുത്തു. പിതാവ് ഇല്ലാത്ത സമയത്ത് ടാങ്കർ ലോറി ഓടിച്ച് കൊച്ചിയിൽനിന്ന് പെട്രോളുമായി മലപ്പുറം പമ്പിലെത്തിയ ഡെലീഷയുടെ വാർത്ത മാധ്യമങ്ങൾ ഏറ്റെടുത്തതോടെ ഡെലീഷക്ക് തൊഴിൽ വാഗ്ദാനവുമായി ഗൾഫ് കമ്പനികൾ എത്തി. ഗൾഫിലെ ജോലിക്കിടെയാണ് ഇരുവരും അടുപ്പത്തിലാകുന്നതും വിവാഹം നിശ്ചയിക്കുന്നതും. ഗൾഫിലെ ഡ്രൈവിങ്ങാണ് കേരളത്തിലേതിനെക്കാൾ സുഖകരമെന്നാണ് ഡെലീഷയുടെ അഭിപ്രായം.


Similar Posts