< Back
Kerala
athira murder

അഖില്‍/ആതിര

Kerala

ആതിരയെ കൊലപ്പെടുത്തിയതിനു ശേഷം പ്രതി മൃതദേഹത്തില്‍ നിന്നും സ്വര്‍ണം മോഷ്ടിച്ചു

Web Desk
|
6 May 2023 9:13 AM IST

ഒന്നര പവന്‍റെ മാലയാണ് മോഷ്ടിച്ചത്

കൊച്ചി: ആതിരയെ കൊലപ്പെടുത്തിയതിനു ശേഷം ശേഷം പ്രതി അഖിൽ ആതിരയുടെ സ്വർണം കവർന്നു. ഒന്നര പവന്‍റെ മാലയാണ് മോഷ്ടിച്ചത്. ഇത് അങ്കമാലിയിലെ സ്വകാര്യ വ്യക്തിക്ക് പണയം നൽകി.അതേസമയം തെളിവെടുപ്പിനായി പൊലീസ് അഖിലിനെ കസ്റ്റഡിയിൽ ചോദിക്കും. മറ്റു പെൺകുട്ടികളിൽ നിന്നും പണം വാങ്ങിയിട്ടുണ്ടോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.



കടം വാങ്ങിയ പണം തിരിച്ചുചോദിച്ചതിന്‍റെ പേരിലാണ് അങ്കമാലി പാറക്കടവ് സ്വദേശി സനലിന്റെ ഭാര്യ ആതിര ( 26 )യെ കൊലപ്പെടുത്തിയത്. അതിരപ്പള്ളി തുമ്പൂർമുഴി വനത്തിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.തൃശൂരിൽ സൂപ്പർമാർക്കറ്റിലെ സെയിൽസ്‌ ഗേൾ ആയ ആതിരയെ 29 മുതൽ കാണാതായിരുന്നു. കാലടി പൊലീസ് ഈ കേസിൽ അന്വേഷണം നടത്തുന്നതിനിടെയാണ് അഖിൽ കുറ്റസമ്മതം നടത്തിയത്. ഷാൾ ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നു എന്നാണ് അഖിൽ അറിയിച്ചിരിക്കുന്നത്.അഖിലും ആതിരയും തമ്മിൽ പണമിടപാടുകൾ ഉണ്ടായിരുന്നതായാണ് വിവരം. ആതിരയുടെ സ്വർണാഭരണങ്ങളടക്കം അഖിൽ വാങ്ങിയിരുന്നു. ഇത് ആതിര തിരിച്ചു ചോദിച്ചതിനെ തുടർന്നുണ്ടായ തർക്കങ്ങളാണ് കൊലപാതകത്തിൽ കലാശിച്ചത്.




Similar Posts