< Back
Kerala

Kerala
ഓണത്തിന് ശേഷം മിൽമ പാൽ വില കൂട്ടും
|29 Aug 2025 8:03 PM IST
അടുത്ത ബോർഡ് യോഗത്തിന് ശേഷം അന്തിമ തീരുമാനമെടുക്കും
തിരുവനന്തപുരം: ഓണത്തിനുശേഷം മിൽമ പാൽ വില കൂട്ടും. ബോർഡ് യോഗത്തിൽ ഇതുസംബന്ധിച്ച് തത്വത്തിൽ ധാരണയായി. അഞ്ച് രൂപ വരെയെങ്കിലും കൂട്ടണമെന്ന് യോഗത്തിൽ ആവശ്യം ഉയർന്നു.
അടുത്തമാസം 15നാണ് അടുത്ത ബോർഡ് യോഗം ചേരുക. 2022 ഡിസംബറിലാണ് അവസാനം മിൽമ പാലിന് ആറ് രൂപ കൂട്ടിയത്.