< Back
Kerala

Kerala
ഒഡീഷ ട്രെയിൻ ദുരന്തത്തിന് പിന്നാലെ വിമാന നിരക്ക് കുത്തനെ കൂട്ടി
|4 Jun 2023 10:02 AM IST
കൊൽക്കത്തയിൽനിന്ന് ബംഗളൂരുവിലേക്കുള്ള ടിക്കറ്റ് നിരക്ക് 4500ൽ നിന്ന് 18,599 രൂപയാക്കി വർധിപ്പിച്ചു.
ന്യൂഡൽഹി: ഒഡീഷ ട്രെയിൻ ദുരന്തത്തിന് പിന്നാലെ വിമാന നിരക്ക് കുത്തനെ കൂട്ടി കമ്പനികൾ. പല സർവീസുകളുടെയും നിരക്ക് മൂന്നിരട്ടിവരെയാണ് വർധിപ്പിച്ചത്. അസാധാരണമായ രീതിയിൽ നിരക്ക് വർധിപ്പിക്കരുതെന്ന് വ്യോമയാനമന്ത്രാലയം കഴിഞ്ഞ ദിവസം നിർദേശിച്ചിരുന്നു. ഇത് മറികടന്നാണ് വിമാനക്കമ്പനികൾ നിരക്ക് കുത്തനെ കൂട്ടിയത്.
കൊൽക്കത്തയിൽനിന്ന് ബംഗളൂരുവിലേക്കുള്ള ടിക്കറ്റ് മൂന്നിരിട്ടിയാണ് വർധിപ്പിച്ചത്. ഇന്നലെ 4500 രൂപയുണ്ടായിരുന്ന നിരക്ക് ഇന്ന് 18,599 രൂപയാക്കി. ട്രെയിൻ ദുരന്തത്തെ തുടർന്ന് യാത്ര വിമാനത്തിലേക്ക് മാറ്റുന്നവരെ കൊള്ളയടിക്കുന്ന നടപടിയാണ് വിമാനക്കമ്പനികൾ സ്വീകരിച്ചിരിക്കുന്നത്. ഇതിനെതിരെ വ്യോമയാനമന്ത്രാലയം എന്ത് നടപടി സ്വീകരിക്കുമെന്നാണ് ഇനി അറിയാനുള്ളത്.