< Back
Kerala

Kerala
ജയിച്ചാൽ ആദ്യം പോകുന്നത് ഷാഫിയുടെ ഓഫീസിലേക്ക്, കോൺഗ്രസ് ബഹുദൂരം പിന്നിൽപോകും; പി.സരിൻ
|21 Nov 2024 10:35 AM IST
അറുപതിനായിരം വോട്ടെങ്കിലും തനിക്ക് ലഭിക്കുമെന്നും സരിൻ മീഡിയവണിനോട്
പാലക്കാട്: വിജയിച്ച് കഴിഞ്ഞാല്‍ ആദ്യം പോകുന്നത് ഷാഫി പറമ്പിലിന്റെ ഓഫീസിലേക്കായിരിക്കുമെന്ന് പാലക്കാട്ടെ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥി ഡോക്ടർ പി സരിൻ.
അറുപതിനായിരം വോട്ടെങ്കിലും തനിക്ക് ലഭിക്കുമെന്നും സരിൻ മീഡിയവണിനോട് പറഞ്ഞു. കോൺഗ്രസ് ബഹുദൂരം പിന്നിൽ പോകും. താനും സന്ദീപ് വാര്യരും പാർട്ടിവിട്ടത് ഒരുപോലെയല്ലെന്നും സന്ദീപ് പറഞ്ഞു.
'പാലക്കാട്ടെ ഈ മുൻ എംഎൽഎയിൽ നിന്നാണല്ലോ ഞാൻ ഈ പുതിയ നിയോഗത്തിലേക്ക് എത്തിയത്. ഡിസിസി ഓഫീസിലും ലീഗിന്റെ ഓഫീസിലും പോകും. യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് നിലനിൽക്കുന്നുണ്ടെങ്കിൽ അവിടെയും പോകും. ഏറ്റവും പ്രധാനപ്പെട്ട നന്ദി പറയാൻ തിരുവനന്തപുരത്തേക്കും പോകണം. ഫലപ്രഖ്യാപനത്തിന് ശേഷം പ്രതിപക്ഷ നേതാവായി വി.ഡി സതീശൻ തുടരുന്നുണ്ടെങ്കില്‍ കന്റോൺമെന്റ് ഹൗസിലേക്കും പോകുമെന്നും സരിൻ പറഞ്ഞു.
Watch Video Here