< Back
Kerala

Kerala
'എന്റെ കളർ പെൻസിൽ എട്ട് 'എ'യിലെ ആദിത്യന് നൽകണം'; തിരുവനന്തപുരത്ത് കത്തെഴുതി വെച്ച ശേഷം എട്ടാംക്ലാസുകാരൻ നാടുവിട്ടു
|29 Sept 2023 11:39 AM IST
ഇന്ന് രാവിലെ മുതലാണ് കാട്ടാക്കട സ്വദേശി അനിൽകുമാറിന്റെ മകൻ ഗോവിന്ദനെയാണ് കാണാതായത്
തിരുവനന്തപുരം: കാട്ടാക്കടയിൽ കത്ത് എഴുതിവച്ച ശേഷം എട്ടാം ക്ലാസ് വിദ്യാർഥി നാടുവിട്ടു. കാട്ടാക്കട സ്വദേശി അനിൽകുമാറിന്റെ മകൻ ഗോവിന്ദനെയാണ് കാണാതായത്. കുട്ടി നടന്നുപോകുന്ന സിസിടിവി ദൃശ്യങ്ങൾ മീഡിയവണിന് ലഭിച്ചു.
എന്റെ കളർ പെൻസിൽ എട്ട് എയിലെ സുഹൃത്ത് ആദിത്യന് നൽകണം. ഞാൻ പോകുകയാണെന്നുമാണ് കത്തിലുള്ളത്. ഇന്ന് രാവിലെ മുതലാണ് കുട്ടിയെ കാണാതായത്. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു. സി.സി.ടി.വി പരിശോധിച്ചപ്പോള്‍ കുട്ടി നടന്നുപോകുന്നതിന്‍റെ ദൃശ്യങ്ങള്‍ കിട്ടുകയായിരുന്നു. നീല ഷർട്ടും കറുത്ത പാന്റും ധരിച്ച് കുട ചൂടിപ്പോകുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ഗോവിന്ദന് വേണ്ടിയുള്ള അന്വേഷണം പൊലീസ് തുടങ്ങിയിട്ടുണ്ട്.