< Back
Kerala

Kerala
വീണ്ടും ബ്ലാക്ക് ഫംഗസ് മരണം: മരിച്ചത് മലപ്പുറം സ്വദേശി
|22 Sept 2021 11:07 AM IST
കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു
സംസ്ഥാനത്ത് വീണ്ടും ബ്ലാക്ക് ഫംഗസ് മരണം. മലപ്പുറം വളാഞ്ചേരി സ്വദേശി അഹമ്മദ്കുട്ടിയാണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. 75 വയസ്സാണ്.
ആരോഗ്യനില ഗുരുതരമായ നിലയില്‍ മഞ്ചേരി മെഡിക്കല്‍ കോളജില്‍ നിന്നാണ് അഹമ്മദ്കുട്ടിയെ കോഴിക്കോടെത്തിച്ചത്. ഇന്നലെ വൈകീട്ട് 6.15നാണ് മരണം സംഭവിച്ചത്. കോവിഡ് നെഗറ്റീവായ ശേഷം ആരോഗ്യനില ഗുരുതരമാവുകയായിരുന്നു. മരുന്നുകളോട് പ്രതികരിക്കുന്നുണ്ടായിരുന്നില്ല.