< Back
Kerala

Kerala
വയനാട്ടിൽ വീണ്ടും കാട്ടാന ആക്രമണം; ആദിവാസി സ്ത്രീ കൊല്ലപ്പെട്ടു
|28 March 2024 10:56 AM IST
ഭർത്താവിന് ഗുരുതര പരിക്ക്
കൽപ്പറ്റ: വയനാട് മേപ്പാടിയിൽ കാട്ടാന ആക്രമണത്തിൽ ആദിവാസി സ്ത്രീ കൊല്ലപ്പെട്ടു. പരപ്പൻപാറ കോളനിയിലെ സുരേഷിന്റെ ഭാര്യ മിനി ആണ് മരിച്ചത്. സുരേഷിന് ഗുരുതര പരിക്കേറ്റു.
മേപ്പാടിൽ നിന്നും 10 കിലോമീറ്റർ അകലെ വനാന്തർഭാഗത്താണ് സംഭവം. കാട്ടിനുള്ളിൽ തേൻ ശേഖരിക്കാൻ പോയപ്പോൾ കാട്ടാന ആക്രമിക്കുകയായിരുന്നു.
മേപ്പാടിയിൽ നിന്നും നിലമ്പൂരിൽ നിന്നും വനംവകുപ്പ് ഉദ്യോഗസ്ഥർ സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്. അഞ്ച് കിലോമീറ്റർ ദൂരം നടന്നാണ് ഇവർ സ്ഥലത്ത് എത്തിയത്. മൃതദേഹം നിലമ്പൂരിലേക്ക് കൊണ്ടുപോകുമെന്നാണ് സൂചന.