< Back
Kerala

Kerala
വ്യാജരേഖാ കേസ്: അഗളി പൊലീസ് മഹാരാജാസ് കോളജ് വൈസ് പ്രിൻസിപ്പലിന്റെ മൊഴിയെടുത്തു
|12 Jun 2023 12:35 PM IST
അഗളി ഡി.വൈ.എസ്.പി മുരളിയുടെ നേതൃത്വത്തിലുള്ള സംഘമാണ് മഹാരാജാസിലെത്തിയത്. കെ. വിദ്യ ഇപ്പോഴും ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു.
കൊച്ചി: കെ. വിദ്യക്കെതിരായ വ്യാജരേഖാ കേസിൽ അഗളി പൊലീസ് മഹാരാജാസ് വൈസ് പ്രിൻസിപ്പലിന്റെ മൊഴിയെടുത്തു. അഗളി ഡി.വൈ.എസ്.പി മുരളിയുടെ നേതൃത്വത്തിലുള്ള സംഘമാണ് മഹാരാജാസിലെത്തിയത്. കേസിന് ആവശ്യമായ രേഖകൾ ശേഖരിക്കാനാണ് കോളജിലെത്തിയതെന്ന് പൊലീസ് പറഞ്ഞു. വിദ്യ ഇപ്പോഴും ഒളിവിലാണെന്നും ഡി.വൈ.എസ്.പി പറഞ്ഞു.
മലയാളം ഡിപ്പാർട്ട്‌മെന്റിൽനിന്നും പൊലീസ് വിവരങ്ങൾ ശേഖരിച്ചു. വൈസ് പ്രിൻസിപ്പലിന്റെ ഒപ്പുള്ള രേഖയാണ് വിദ്യ അഗളി കൊളജിൽ ഹാജരാക്കിയത്. മാർച്ച് 31-വരെ മഹാരാജാസിൽ ജോലി ചെയ്തിരുന്നു എന്ന രേഖയാണ് വിദ്യ ഹാജരാക്കിയത്. എന്നാൽ സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തിയ തിയതികളിൽ കോളജ് അവധിയായിരുന്നു. കോളജിന്റെ സീലിലും വ്യത്യാസമുണ്ടെന്ന് കോളജ് അധികൃതർ പൊലീസിനെ അറിയിച്ചു.