< Back
Kerala
Israel,Malayali death,israel malayali death
Kerala

'നാട്ടിലെത്തിയ എഡിസൺ പറയുന്നത് സത്യമല്ല'; ഇസ്രായേലിൽ മലയാളി കൊല്ലപ്പെട്ട സംഭവത്തില്‍ വിശദീകരണവുമായി ഏജന്‍റ്

Web Desk
|
4 March 2025 7:20 AM IST

''ഇരുവരുടെയും ബുദ്ധിമുട്ട് കണ്ടിട്ടാണ് ജോർദാനിലേക്ക് കൊണ്ടുപോയത്''

തിരുവനന്തപുരം: ഇസ്രായേലിലേക്ക് അനധികൃതമായി കടക്കാൻ ശ്രമിക്കവേ ജോർദാൻ അതിർത്തിയിൽ സൈന്യത്തിന്റെ വെടിയേറ്റ് മലയാളി കൊല്ലപ്പെട്ട സംഭവത്തിൽ വിശദീകരണവുമായി ഏജന്‍റ് ബിജു. നടന്ന സംഭവങ്ങളെ പറ്റി രക്ഷപ്പെട്ട് നാട്ടിലെത്തിയ എഡിസൺ പറയുന്നത് സത്യമല്ലെന്ന് ബിജു ഫേസ്ബുക്കിൽ കുറിച്ചു. എഡിസണെയും കൊല്ലപ്പെട്ട തോമസ് ഗബ്രിയിൽ പരേരെയും നേരത്തെ പരിചയമുണ്ട്. ഇരുവരുടെയും ബുദ്ധിമുട്ട് കണ്ടിട്ടാണ് ജോർദാനിലേക്ക് കൊണ്ടുപോയത്.ജോർദാനിൽ എത്തിയശേഷം ഇസ്രായേലിലേക്ക് ഇവരെ കൊണ്ടുപോയ ശ്രീലങ്കൻ പൗരനെ അറിയില്ലെന്നും ബിജു പറഞ്ഞു.

ജോർദാനിൽ നിന്ന് ഇസ്രായേലിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് തിരുവനന്തപുരം തുമ്പ സ്വദേശി തോമസ് ഗബ്രിയേൽ പെരേരക്ക് സൈനികരുടെ വെടിയേറ്റത്. കഴിഞ്ഞമാസം അഞ്ചിന് വേളാകണ്ണിയിലേക്ക് എന്ന് പറഞ്ഞാണ് ഗബ്രിയേൽ പോയതെന്ന് ബന്ധുക്കൾ പറഞ്ഞു. ഗബ്രിയേൽ പേരേയും എഡിസണും വിസിറ്റിംഗ് വിസയിലാണ് ജോർദാനിൽ എത്തിയത്. ഫെബ്രുവരി 10ന് അനധികൃതമായി ഇസ്രയേൽ അതിർത്തി കടക്കാൻ ശ്രമിച്ചുവെന്നാണ് വിവരം.ജോർദാൻ സേന ഇവരെ തടഞ്ഞെങ്കിലും ഓടി ഒളിച്ചു.തുടർന്ന് ഉണ്ടായ വെടിവെപ്പിലാണ് മരണം സംഭവിച്ചത്. തലയ്ക്ക് വെടിയേറ്റ ഗബ്രിയേൽ പെരേര സംഭവസ്ഥലത്ത് തന്നെ മരിച്ചിരുന്നു. തോമസ് ഗബ്രിയേൽ പേരേരയുടെ മൃതദേഹം നാട്ടിലെത്തിക്കാൻ കേന്ദ്ര ഇടപെടൽ ആവശ്യപ്പെട്ട് അടൂർ പ്രകാശ് എം പി കേന്ദ്ര വിദേശകാര്യ മന്ത്രിക്ക് കത്തെഴുതി.


Similar Posts