< Back
Kerala
അഗ്നിപഥ് പ്രതിഷേധം കേരളത്തിലും;  കോഴിക്കോട് റെയിൽവെ സ്‌റ്റേഷനിലേക്കും രാജ്ഭവനിലേക്കും ഉദ്യോഗാർഥികളുടെ മാർച്ച്
Kerala

അഗ്നിപഥ് പ്രതിഷേധം കേരളത്തിലും; കോഴിക്കോട് റെയിൽവെ സ്‌റ്റേഷനിലേക്കും രാജ്ഭവനിലേക്കും ഉദ്യോഗാർഥികളുടെ മാർച്ച്

Web Desk
|
18 Jun 2022 11:05 AM IST

എഴുത്ത് പരീക്ഷ വേഗത്തിലാക്കണമെന്നാവശ്യപ്പെട്ടാണ് ജ്ഭവനിലേക്കും മാര്‍ച്ച് നടത്തുന്നത്

കോഴിക്കോട്: കേന്ദ്രസർക്കാറിന്റെ പുതിയ സൈനിക പദ്ധതിയായ അഗ്നിപഥിനെതിരെ കേരളത്തിലും പ്രതിഷേധം. കോഴിക്കോട് റെയിൽവേ സ്റ്റേഷനിലേക്ക് ഉദ്യോഗാർഥികൾ മാർച്ച് നടത്തി. ആർമി കോമൺ പ്രവേശന പരീക്ഷ നടപ്പിലാക്കണമെന്നാവശ്യപ്പെട്ടായിരുന്നു മാർച്ച്. പ്രതിഷേധങ്ങളുടെ ഭാഗമായി രാജ്ഭവനിലേക്ക് മാർച്ച് നടത്തുന്നുണ്ട്. അഞ്ഞൂറോളം പേരാണ് മാർച്ചിൽ പങ്കെടുക്കുന്നത്. എഴുത്ത് പരീക്ഷ വേഗത്തിലാക്കണമെന്നതാണ് ഉദ്യോഗാര്‍ഥികളുടെ ആവശ്യം. വിവിധ ജില്ലകളില്‍ നിന്നെത്തിയവരാണ് മാര്‍ച്ചില്‍ പങ്കെടുക്കുന്നുണ്ട്.

പദ്ധതിക്കെതിരെ മലപ്പുറം ജില്ലയിലും പ്രതിഷേധം നടന്നു. എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ മലപ്പുറം കലക്ടറേറ്റിലേക്കാണ് മാര്‍ച്ച് നടത്തിയത്.

അഗ്നിപഥ് പദ്ധതിക്കെതിരെ രാജ്യത്ത് ഉടനീളം പ്രതിഷേധം നടക്കുകയാണ്. ബീഹാറിലെ ജെഹനാബാദിൽ വീണ്ടും പ്രതിഷേധം ആരംഭിച്ചു. പട്നയിൽ കടയ്ക്ക് നേരെ കല്ലേറുണ്ടായി. ബൈക്ക് ഷോറൂമിന് നേരെ ആണ് ബന്ദ് അനുകൂലികൾ കല്ലെറിഞ്ഞത്. പ്രതിഷേധങ്ങളുടെ ഭാഗമായി ബിഹാറിൽ ഇന്ന് പ്രതിപക്ഷപാർട്ടികൾ ബന്ദ് ആചരിക്കുകയാണ്. വിദ്യാർഥി സംഘടനയായ എ.ഐ.എസ്.എ ആഹ്വാനം ചെയ്ത ബന്ദിന് ആർ.ജെ.ഡി പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നും രാജ്യത്തിന്റെ വിവിധ ഇടങ്ങളിൽ പ്രതിഷേധം ശക്തമാകാന്‍ സാധ്യതയുള്ളതിനാല്‍ കൂടുതൽ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.

അഗ്നിപഥിനെതിരായ പ്രതിഷേധം രൂക്ഷമായ ഹരിയാനയിലെ മൂന്ന് ജില്ലകളിൽ നിരോധനാജ്ഞ തുടരുകയാണ്. പലയിടങ്ങളിലും അക്രമങ്ങളെ തുടർന്ന് വിച്ഛേദിച്ച ഇൻറർനെറ്റ് സേവനം പുനസ്ഥാപിച്ചിട്ടില്ല. അതേസമയം, അഗ്നിപഥ് പ്രതിഷേധം തണുപ്പിക്കാൻ കേന്ദ്രം നീക്കം നടത്തുന്നുണ്ട്. അഗ്നിവീർ അംഗങ്ങൾക്ക്‌ സംവരണം നല്‍കുമെന്നും പ്രായപരിധി 26 ആക്കിയേക്കും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. അഗ്നിവീർ അംഗമായവർക്ക് സൈന്യത്തിൽ തുടർ ജോലിക്ക്‌ സംവരണം നല്‍കുമെന്നും കേന്ദ്ര -പോലീസ് സേനകളിലും അസം റൈഫിൾസിലും 10 ശതമാനം സംവരണം നല്‍കുമെന്നുമാണ് കേന്ദ്രസര്‍ക്കാര്‍ പറയുന്നത്.

Similar Posts