< Back
Kerala
അമ്മയില്‍ തെരഞ്ഞെടുപ്പ് നടത്താന്‍ ധാരണ; മൂന്നുമാസത്തിനുള്ളില്‍ തെരഞ്ഞെടുപ്പ് നടത്തും
Kerala

'അമ്മ'യില്‍ തെരഞ്ഞെടുപ്പ് നടത്താന്‍ ധാരണ; മൂന്നുമാസത്തിനുള്ളില്‍ തെരഞ്ഞെടുപ്പ് നടത്തും

Web Desk
|
22 Jun 2025 6:56 PM IST

ഇന്ന് നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം

കൊച്ചി: സിനിമാ താരങ്ങളുടെ സംഘടനയായ അമ്മയില്‍ തെരഞ്ഞെടുപ്പ് നടത്താന്‍ ധാരണ. മോഹന്‍ലാലിന്റെ നിര്‍ദ്ദേശപ്രകാരമാണ് തെരഞ്ഞെടുപ്പ് നടത്തുന്നത്. മൂന്നുമാസത്തിനുള്ളില്‍ തെരഞ്ഞെടുപ്പ് നടത്തും. ഇന്ന് നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം.

അമ്മയിലെ അംഗങ്ങളുടെയെല്ലാം സമ്മതത്തോടെ മാത്രമേ താന്‍ അധികാരത്തില്‍ വരുകയുള്ളൂ എന്ന മോഹന്‍ലാലിന്റെ തീരുമാനത്തിന് പിന്നാലെയാണ് തെരഞ്ഞെടുപ്പ് നടത്താന്‍ ധാരണയായിരിക്കുന്നത്. തെരഞ്ഞെടുപ്പ് നടത്തണമെന്ന് മോഹന്‍ലാല്‍ നേരത്തെ തന്നെ അറിയിച്ചിരുന്നുവെന്നാണ് വിവരങ്ങള്‍. ഇന്നു നടന്ന ജനറല്‍ ബോഡിയോഗത്തില്‍ എല്ലാ അംഗങ്ങളും പങ്കെടുത്തില്ല. പകുതി അംഗങ്ങള്‍ മാത്രമാണ് പങ്കെടുത്തത്.

Similar Posts