< Back
Kerala
അഹമ്മദാബാദ് വിമാനാപകടം: മരിച്ചവരിൽ തിരുവല്ല സ്വദേശിയും
Kerala

അഹമ്മദാബാദ് വിമാനാപകടം: മരിച്ചവരിൽ തിരുവല്ല സ്വദേശിയും

Web Desk
|
12 Jun 2025 4:48 PM IST

പുല്ലാട് സ്വദേശിനി രഞ്ജിത ഗോപകുമാരൻ നായരാണ് മരിച്ചത്

പത്തനംതിട്ട: അഹമ്മദാബാദ് എയർ ഇന്ത്യ വിമാനാപകടത്തിൽ മരിച്ചവരിൽ തിരുവല്ല സ്വദേശിയും. പുല്ലാട് സ്വദേശിനി രഞ്ജിത ഗോപകുമാരൻ നായരാണ് മരിച്ചത്.

രഞ്ജിത അഞ്ച് വര്‍ഷമായി ഒമാനില്‍ ജോലി ചെയ്യുകയായിരുന്നു. പിന്നീട് നാട്ടിലെത്തി ഗവണ്‍മെന്റ് സര്‍വീസിലും ജോലി ചെയ്തിരുന്നു. തുടര്‍ന്ന് യുകെയിലേക്ക് പോകുന്നതിനായി ജോലിയില്‍ നിന്ന് അവധിയെടുത്തായിരുന്നു രഞ്ജിത അഹമ്മദാബാദിലെത്തിയത്. പിന്നാലെ യുകെയിലേക്ക് പോകുന്നതിനിടെയാണ് അപകടത്തില്‍പെട്ടത്.

അപകടത്തിൽ നൂറിലധികം പേർ മരിച്ചതായാണ് ഗുജറാത്ത് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർ‌ട്ട് ചെയ്തത്. അഹമ്മദാബാദ് സർദാർ വല്ലഭായ് പട്ടേൽ രാജ്യാന്തര വിമാനത്താവളത്തിന് സമീപമാണ് വിമാനം തകർന്നുവീണത്. 230 യാത്രക്കാരും 12 ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്.

വിമാനത്താവളത്തിന്റെ സമീപത്തുള്ള ജനവാസ മേഖലയിലാണ് അപകടമെന്നാണ് പ്രാഥമിക വിവരം. ഉച്ചയ്ക്ക് രണ്ട് മണിക്ക് ടേക്ക് ഓഫിനിടെയാണ് അപകടമുണ്ടായത്. തകര്‍ന്നുവീണതിന് പിന്നാലെ വിമാനം കത്തിയമര്‍ന്നതായാണ് പ്രാദേശികമാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. അഹമ്മദാബാദ് മേഘാനി നഗറിലെ ബിജെ മെഡിക്കൽ കോളജ് യുജി ഹോസ്റ്റലിലാണ് വിമാനം ഇടിച്ചിറങ്ങിയത്.

Similar Posts