< Back
Kerala

Kerala
ഞാനും രമേശ് ചെന്നിത്തലയും ചേട്ടനും അനിയനും, ആദ്യം ജയിക്കുക ആലപ്പുഴയിൽ: കെസി വേണുഗോപാൽ
|10 Nov 2023 2:03 PM IST
തങ്ങൾ തമ്മിൽ പിണക്കമാണെന്ന് പറയരുന്നവരെ ചുണ്ണാമ്പ് തൊട്ട് വെച്ചിട്ടുണ്ടെന്ന് രമേശ് ചെന്നിത്തല
താനും രമേശ് ചെന്നിത്തലയും ചേട്ടനും അനിയനുമാണെന്നും വൈകാരിക അടുപ്പമുള്ളയാളുകളാണെന്നും എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ. തങ്ങൾ പിണങ്ങാറുണ്ടെന്നും ഇനിയും പിണങ്ങുമെന്നും ആലപ്പുഴയിൽ നടന്ന കെപിസിസി കൺവെൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കവേ അദ്ദേഹം പറഞ്ഞു. ഇപ്പോൾ ഞങ്ങൾ പിണക്കമാണെന്ന് ആരും കരുതണ്ടെന്നും 20 സീറ്റിൽ ആദ്യം ജയിക്കുക ആലപ്പുഴ ആയിരിക്കുമെന്നും വേണുഗോപാൽ പറഞ്ഞു.
ആലപ്പുഴയിൽ മത്സരിക്കാൻ കെസി വേണുഗോപാൽ വരണമെന്നും വന്നാൽ തെരഞ്ഞെടുപ്പു ചുമതല താൻ ഏറ്റെടുക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. തങ്ങൾ തമ്മിൽ പിണക്കമാണെന്ന് പറയരുന്നവരെ ചുണ്ണാമ്പ് തൊട്ട് വെച്ചിട്ടുണ്ടെന്നും പറഞ്ഞു.