< Back
Kerala
എയ്ഡഡ് സ്‌കൂൾ ഭിന്നശേഷി സംവരണം; എൻ എസ് എസ് വിധി മറ്റ് മാനേജ്‌മെന്റുകൾക്ക് കൂടി ബാധകമാക്കാനുള്ള നിയമനടപടി സ്വീകരിക്കും    -വി.ശിവൻകുട്ടി
Kerala

എയ്ഡഡ് സ്‌കൂൾ ഭിന്നശേഷി സംവരണം; എൻ എസ് എസ് വിധി മറ്റ് മാനേജ്‌മെന്റുകൾക്ക് കൂടി ബാധകമാക്കാനുള്ള നിയമനടപടി സ്വീകരിക്കും -വി.ശിവൻകുട്ടി

Web Desk
|
13 Oct 2025 3:35 PM IST

'ക്രൈസ്തവ മാനേജ്മെന്റുകളുടെ സമ്മർദത്തിന് വഴങ്ങിയെന്ന് വ്യാഖ്യാനിക്കേണ്ടതില്ല'

തിരുവനന്തപുരം: എൻ എസ് എസ് വിധി മറ്റ് മാനേജ്‌മെന്റുകൾക്ക് കൂടി ബാധകമാക്കാനുള്ള നിയമനടപടി സ്വീകരിക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി. സമൂഹത്തിലെ ദുർബല വിഭാഗങ്ങൾക്ക് ഭരണ ഘടന ഉറപ്പ് നൽകുന്ന അവകാശം നടപ്പാക്കും. എയ്ഡഡ് സ്‌കൂൾ ഭിന്നശേഷി സംവരണ വിഷയത്തിൽ ക്രൈസ്തവ മാനേജ്മെന്റുകളുടെ സമ്മർദത്തിന് വഴങ്ങിയെന്ന് വ്യാഖ്യാനിക്കേണ്ടതില്ല. എല്ലാവർക്കും കൊടുക്കുകയാണ് ന്യായമെന്ന് മനസിലായിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ഉന്നത തലയോ​ഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മന്ത്രി. വസ്ത്രത്തിൻ്റെ കാര്യത്തിൽ സ്കൂൾ മാനേജ്മെൻ്റുകൾ ഇടപെടാൻ പാടില്ലെന്ന് മന്ത്രി പറഞ്ഞു. കൊച്ചി സ്കൂളിലെ ഹിജാബ് വിവാദത്തിൽ‌ പ്രതികരിക്കുകയായിരുന്നു മന്ത്രി. കുട്ടികൾ എന്ത് വസ്ത്രം ധരിക്കണം എന്നത് അവരുടെ സ്വാതന്ത്ര്യമാണ്. യൂണിഫോം മറയ്ക്കുന്ന തരത്തിൽ പാടില്ല. മാനേജ്മെൻറ് കുറച്ചുകൂടി ജാഗ്രത കാണിക്കണമായിരുന്നു എന്നും മന്ത്രി പറഞ്ഞു.

Similar Posts