< Back
Kerala
air asia kochi phuket service
Kerala

കൊച്ചി-ഫുക്കറ്റ് വിമാന സർവീസ് തുടങ്ങി എയർ ഏഷ്യ

Web Desk
|
12 April 2025 1:06 PM IST

ആഴ്ചയിൽ മൂന്ന് ദിവസമാണ് സർവീസ്

കൊച്ചി: കൊച്ചിയിൽനിന്ന് തായ്‌ലൻഡിലെ ഫുക്കറ്റിലേക്ക് നേരിട്ട് വിമാന സർവീസ് തുടങ്ങി എയർ ഏഷ്യ. തിങ്കൾ, വ്യാഴം, ശനി എന്നിങ്ങനെ ആഴ്ചയിൽ മൂന്ന് ദിവസമാണ് സർവീസ്.

എയർ ബസ് A320 വിമാനങ്ങളാണ് സർവീസ് നടത്തുക. കൊച്ചിയിൽനിന്നും പുലർച്ചെ 2:45ന് പുറപ്പെടുന്ന വിമാനം രാവിലെ 8:05ന് ഫുക്കറ്റിൽ എത്തിച്ചേരും.

സിയാൽ മാനേജിങ് ഡയറക്ടർ എസ്. സുഹാസ് ഐഎഎസ് സർവീസ് ഉദ്ഘാടനം ചെയ്തു. എയർപോർട്ട് ഡയറക്ടർ ജി. മനു, എയർ ഏഷ്യ ജനറൽ മാനേജർ സുരേഷ് നായർ, എയർപോർട്ട് മാനേജർ എം. പൂഭത് രാജ്, സിഐഎസ്എഫ്, ഇമിഗ്രേഷൻ തുടങ്ങി വിവിധ ഡിപ്പാർട്മെന്റ് മേധാവികൾ, എയർലൈൻ പ്രതിനിധികൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

Similar Posts