< Back
Kerala
കെ.എസ്.ആർ.ടി.സി ബസിലെ ബാഗിൽ എയർഗണ്‍; പാസ്പോർട്ട് കേന്ദ്രീകരിച്ച് അന്വേഷണം
Kerala

കെ.എസ്.ആർ.ടി.സി ബസിലെ ബാഗിൽ എയർഗണ്‍; പാസ്പോർട്ട് കേന്ദ്രീകരിച്ച് അന്വേഷണം

Web Desk
|
22 Aug 2021 6:24 AM IST

കഴിഞ്ഞ ആഴ്ച ആര്യനാട് ഭാഗത്ത്26 ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ പ്രതിയായ വനിതയുടെ പേരിലാണ് പാസ്‌പോർട്ട് എന്നാണ് പൊലീസിൻ്റെ പ്രാഥമിക വിവരം.

കെ.എസ്.ആർ.ടി.സി ബസിലെ ബാഗിൽ എയർഗണും എയർ പിസ്റ്റളും കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി. ബാഗിൽ നിന്ന് കണ്ടെത്തിയ പാസ്പോർട്ട് കേന്ദ്രീകരിച്ചാണ് അന്വേഷണം. കഴിഞ്ഞ ആഴ്ച ആര്യനാട് ഭാഗത്ത്26 ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ പ്രതിയായ വനിതയുടെ പേരിലാണ് പാസ്‌പോർട്ട് എന്നാണ് പൊലീസിന്‍റെ പ്രാഥമിക വിവരം. ഈ സംഭവവുമായി ബന്ധപ്പെട്ട കാരാറുകൾ ആണ് ബാഗിൽ ഉൾപ്പെട്ടതെന്നും വിവരമുണ്ട്. ഈ കേസുമായി ബന്ധപ്പെട്ട് ആര്യനാട് പൊലീസുമായി സഹകരിച്ചാണ് അന്വഷണം.

എയർ ഗൺ, എയർ പിസ്റ്റൽ, പാസ്പോർട്ട് തുടങ്ങി വിവിധ രേഖകൾ അടങ്ങിയതായിരുന്നു ബാഗ്. കിളിമാനൂർ കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ ബസിൽ നിന്നാണ് ബാഗ് ലഭിച്ചത്. 17 യാത്രക്കാർ ഉണ്ടായിരുന്ന ബസ് കിളിമാനൂർ എത്തുന്നതിന് മുൻപ് അവസാന യാത്രക്കാരനും ഇറങ്ങിയിരുന്നു. തുടർന്ന് ബസിനുള്ളിൽ കണ്ടക്ടർ നടത്തിയ പരിശോധനയിലാണ് ബാഗ് ലഭിച്ചത്. ഇതോടെ കണ്ടക്ടറും ഡ്രൈവറും ചേർന്ന് ബാഗ് കിളിമാനൂർ പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.

Similar Posts