< Back
Kerala

Kerala
മസ്‌കത്ത്-കോഴിക്കോട്-കൊച്ചി വിമാനം വൈകി; പ്രതിഷേധവുമായി യാത്രക്കാർ
|16 Nov 2023 10:05 PM IST
വ്യാഴാഴ്ച പകൽ 11.40ന് പുറപ്പെടേണ്ട എയർ ഇന്ത്യഎക്‌സ്പ്രസിന്റെ ഐ.എക്‌സ് 442 വിമാനമാണ് ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെ യാത്രക്കാരുമായി തിരിച്ചത്
എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം വൈകുന്നത് തുടർക്കഥയാകുന്നു. മസ്‌കത്ത്-കോഴിക്കോട്-കൊച്ചി വിമാനം മൂന്ന് മണിക്കൂർ വൈകിയാണ് പുറപ്പെട്ടത്. യാത്ര പുറപ്പെട്ടതാകട്ടെ മുംബൈ വഴിയും. ഇതോടെ സ്ത്രീകളും കുട്ടികളുമടങ്ങുന്ന നൂറുകണക്കിന് യാത്രക്കാർ ദുരിതത്തിലായി. വ്യാഴാഴ്ച പകൽ 11.40ന് പുറപ്പെടേണ്ട എയർ ഇന്ത്യ എക്‌സ്പ്രസിൻറെ ഐ.എക്‌സ് 442 വിമാനമാണ് ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെ യാത്രക്കാരുമായി തിരിച്ചത്. സാങ്കേതിക തകരാറാണ് വിമാനം വൈകാനുള്ള കാരണമെന്നാണ് എയർ ഇന്ത്യ അധികൃതരുടെ വിശദീകരണം.