< Back
Kerala
Air India Express, Karipur, എയർ ഇന്ത്യ എക്‌സ്പ്രസ്, കരിപ്പൂര്‍
Kerala

കരിപ്പൂരിൽ എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം പുറപ്പെടൽ വൈകുന്നു

Web Desk
|
1 May 2023 10:12 AM IST

വിമാനത്താവളത്തിലെത്തിയ യാത്രക്കാര്‍ക്ക് ബോര്‍ഡിങ് പാസ് നല്‍കേണ്ട സമയത്താണ് വിമാനം പുറപ്പെടാന്‍ വൈകുമെന്ന കാര്യം അറിയിക്കുന്നത്

കൊണ്ടോട്ടി: കരിപ്പൂരിൽ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം പുറപ്പെടൽ വൈകി. കരിപ്പൂർ-ദുബൈ വിമാനമാണ് പുറപ്പെടാന്‍ വൈകിയത്. രാവിലെ എട്ട് മണിക്ക് പോകേണ്ട വിമാനമാണ് സാങ്കേതിക തകരാറിനെ തുടർന്ന് വൈകിയത്.

വിമാനത്താവളത്തിലെത്തിയ യാത്രക്കാര്‍ക്ക് ബോര്‍ഡിങ് പാസ് നല്‍കേണ്ട സമയത്താണ് വിമാനം പുറപ്പെടാന്‍ വൈകുമെന്ന കാര്യം അറിയിക്കുന്നത്. വിമാനം പന്ത്രണ്ട് മണിക്കൂര്‍ വൈകി രാത്രി എട്ടുമണിക്കായിരിക്കും ഇനി പുറപ്പെടുകയെന്നാണ് വിവരം. വിമാനത്താവളത്തിലെത്തിയ യാത്രക്കാര്‍ക്ക് അത്യാവശ്യമായ താമസ സൗകര്യം ഒരുക്കുമെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് അധികൃതര്‍ അറിയിച്ചു.

Similar Posts