< Back
Kerala
air india express safe landing thiruvananthapuram airport
Kerala

സാങ്കേതിക തകരാര്‍: എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം അടിയന്തരമായി തിരുവനന്തപുരത്ത് ഇറക്കി

Web Desk
|
31 July 2023 12:14 PM IST

ട്രിച്ചിയില്‍ നിന്നും ഷാർജയിലേക്ക് പുറപ്പെട്ട വിമാനമാണ് അടിയന്തരമായി ഇറക്കിയത്.

തിരുവനന്തപുരം: എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം അടിയന്തരമായി തിരുവനന്തപുരത്ത് ഇറക്കി. തിരുച്ചിറപ്പള്ളിയില്‍ നിന്നും ഷാർജയിലേക്ക് പുറപ്പെട്ട വിമാനമാണ് സുരക്ഷിതമായി ഇറക്കിയത്.

സാങ്കേതിക തകരാറിനെ തുടർന്നാണ് വിമാനം തിരുവനന്തപുരത്ത് ഇറക്കിയത്. വിമാനത്താവളത്തിൽ ഫുൾ എമർജൻസി പ്രഖ്യാപിച്ചിരുന്നു. അടിയന്തര സാഹചര്യം നേരിടാന്‍ ഫയര്‍ ഫോഴ്സിനെ ഉള്‍പ്പെടെ സജ്ജമാക്കിയിരുന്നു. ആകാശത്ത് ഏറെനേരം വട്ടമിട്ട് പറന്ന് ഇന്ധനം കളഞ്ഞ ശേഷമാണ് വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്തത്.



Related Tags :
Similar Posts